നവാസുദ്ദീന്‍ സിദ്ദിഖിയുടെ ബാബുമോശായിക്ക് സെന്‍സര്‍ ബോര്‍ഡിന്‍റെ 48 വെട്ട്
നവാസുദ്ദീന്‍ സിദ്ദിഖി ബാബുമോശായ് എന്ന കൊലയാളിയുടെ വേഷത്തിലെത്തുന്ന ചിത്രത്തിനാണ് സെന്‍സര്‍ ബോര്‍ഡ് 48 ഇടത്ത് കത്രിക വെച്ചത്
നവാസുദ്ദീന്‍ സിദ്ദിഖിയുടെ ബാബുമോശായ് ബന്ദൂക്ബസിനും സെന്‍സര്‍ ബോര്‍ഡിന്‍റെ വെട്ട്. 48 ഇടങ്ങളിലാണ് സെന്‍സര്‍ ബോര്‍ഡ് തിരുത്തലുകള്‍ നിര്‍ദേശിച്ചത്.
ഉഡ്താ പഞ്ചാബിനും ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖക്കും ഇന്ദു സര്‍ക്കാരിനും ശേഷം സെന്‍സര്‍ ബോര്‍ഡ് പിടിമുറുക്കിയത് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ബാബുമോശായ് ബന്ദൂക്ബസിന് മേലാണ്. 48 ഇടത്ത് കത്രിക വെക്കാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. എന്തിനാണ് ഇത്രയും തിരുത്തലുകളെന്ന ചോദ്യത്തിന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ നല്‍കിയ മറുപടി അതിലേറെ വിചിത്രമാണ്. തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുന്നുവെന്നാണ് പഹ്‌ലജ് നിഹ്‌ലാനി പറഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായ് ആമിര്‍ഖാന്‍ രംഗത്തെത്തി.
നവാസുദ്ദീന്‍ സിദ്ദിഖി ബാബുമോശായ് എന്ന കൊലയാളിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായിക ബിദിത ബാഗാണ്. നേരത്തെ ചിത്രാംഗദയെയായിരുന്നു നായികാ വേഷത്തിലേക്ക് പരിഗണിച്ചതെങ്കിസും നഗ്നതാ പ്രദര്‍ശനം കൂടുതലുണ്ടെന്ന് പറഞ്ഞ് അവര്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. കുശാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ റിലീസ് ഈ മാസം 25നാണ് നിശ്ചയിച്ചിരുന്നത്. ഏതായാലും സെന്‍സര്‍ ബോര്‍ഡ് കട്ടുകള്‍ നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ റിലീസ് നീണ്ടേക്കും.