ഹൌ ഓള്‍ഡ് ആര്‍ യുവിലെ രാജീവനെ ഇഷ്ടപ്പെട്ട ആണുങ്ങള്‍ക്ക് രാമന്റെ ഏദന്‍ തോട്ടത്തിലെ രാമനെ ഇഷ്ടമായില്ലെന്ന് ചാക്കോച്ചന്‍

Update: 2018-05-16 02:10 GMT
Editor : Jaisy
ഹൌ ഓള്‍ഡ് ആര്‍ യുവിലെ രാജീവനെ ഇഷ്ടപ്പെട്ട ആണുങ്ങള്‍ക്ക് രാമന്റെ ഏദന്‍ തോട്ടത്തിലെ രാമനെ ഇഷ്ടമായില്ലെന്ന് ചാക്കോച്ചന്‍

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ചാക്കോച്ചന്‍ വിശേഷങ്ങള്‍ പങ്കു വച്ചത്.

രഞ്ജിത് ശങ്കറും കുഞ്ചാക്കോ ബോബനും ഒന്നിച്ച രാമന്റെ തോട്ടം പ്രതീക്ഷകള്‍ തെറ്റിക്കാതെ മുന്നേറുകയാണ്. ചാക്കോച്ചന്‍ കരിയറിലെ മികച്ച കഥാപാത്രമാണ് ഏദന്‍തോട്ടത്തിലെ രാം മേനോന്‍. ടൈറ്റില്‍ രാമന്റെ ഏദന്‍തോട്ടമെന്നാണെങ്കിലും നായികയായ മാലിനിക്കാണ് ചിത്രത്തില്‍ കൂടുതല്‍ പ്രധാന്യം. ചിത്രത്തിന്റെ വിജയാഘോഷ വേളയില്‍ രാമന്റെ ഏദന്‍തോട്ടത്തെക്കുറിച്ചും ഹൌ ഓള്‍ഡ് ആര്‍ യു എന്ന സിനിമയെക്കുറിച്ചുള്ള ചില വ്യത്യസ്തമാര്‍ന്ന വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ചാക്കോച്ചന്‍ വിശേഷങ്ങള്‍ പങ്കു വച്ചത്.

Advertising
Advertising

ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ അതിലെ രാജീവന്‍ എന്ന കഥാപാത്രത്തോട് സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് കുടുംബിനികള്‍ക്ക് ദേഷ്യം തോന്നി. അവര്‍ക്ക് ദേഷ്യം തോന്നിയതുകൊണ്ട് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് എന്നെ വല്യ കാര്യമായി. ഇപ്പോള്‍ രാമന്റെ ഏദന്‍തോട്ടം റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ ഇതുനേരെ തിരിഞ്ഞു. സ്ത്രീകള്‍ക്ക് രാമന്‍ എന്ന കഥാപാത്രം വളരെ ഇഷ്ടമായി. കുടുംബപ്രേക്ഷകര്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകിച്ച്. ആണുങ്ങള്‍ക്ക് അത് അത്ര രസിച്ചില്ല. അവര്‍ക്ക് എന്നോട് ചെറിയ കലിപ്പ് തോന്നി’. എന്നാണ് താരം പറയുന്നത്.

‘രസകരമായ ഒരു കാര്യം ഈ രണ്ടു സിനിമകളും സ്ത്രീപക്ഷ സിനിമകളാണ്. ഇതിലെ ഒരു കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് ദേഷ്യവും മറ്റേ കഥാപാത്രത്തോട് സ്‌നേഹവും തോന്നിയിട്ടുണ്ടെങ്കില്‍ അതാ കഥാപാത്രത്തിന്റെ വിജയമാണ്. അങ്ങനെയുളള കഥാപാത്രങ്ങള്‍ എനിക്ക് തന്ന ആ ചിത്രത്തിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനോടുമാണ് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് രാമന്റെ ഏദന്‍തോട്ടം ചിത്രത്തിലെ രാമന്‍ എന്ന കഥാപാത്രം എനിക്ക് തന്ന സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ചിത്രത്തിന്റെ മറ്റു പ്രവര്‍ത്തകരോടും ഞാന്‍ നന്ദി പറയുന്നു’. എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Full View

അനു സിത്താരയാണ് ചിത്രത്തില്‍ മാലിനി ആയി എത്തുന്നത്. ജോജു ജോര്‍ജ്, രമേഷ് പിഷാരടി,മുത്തുമണി,അജു വര്‍ഗീസ് എന്നിവരാണ് രാമന്റെ ഏദന്‍തോട്ടത്തിലെ മറ്റു താരങ്ങള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News