അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി; താരത്തെ പ്രകോപിപ്പിച്ച ചോദ്യം ?

Update: 2018-05-16 20:54 GMT
Editor : Alwyn K Jose
അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി; താരത്തെ പ്രകോപിപ്പിച്ച ചോദ്യം ?

വേലയില്ലാ പട്ടധാരി 2 ന്റെ പ്രചാരണത്തിന് എത്തിയ ധനുഷുമായി തെലുങ്ക് ചാനല്‍ ടിവി 9 നടത്തിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ ഇറങ്ങിപ്പോക്ക്.

തെന്നിന്ത്യന്‍ താരം ധനുഷ് ടെലിവിഷന്‍ അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി. വേലയില്ലാ പട്ടധാരി 2 ന്റെ പ്രചാരണത്തിന് എത്തിയ ധനുഷുമായി തെലുങ്ക് ചാനല്‍ ടിവി 9 നടത്തിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ ഇറങ്ങിപ്പോക്ക്.

തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള അവതാരകയുടെ വിവാദ ചോദ്യങ്ങളാണ് ധനുഷിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങളുടെ ചുഴിയിലാണ് ധനുഷ്. താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട സുചീലീക്സോടെ ധനുഷ് കൂടുതല്‍ കുഴപ്പത്തിലായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളാണ് താരത്തെ രോഷാകുലനാക്കിയത്. സൂചീലീക്സ് വിവാദങ്ങളും ചില വീഡിയോകളുമൊക്കെ പരസ്യമായതോടെ അത് കുടുംബജീവിതത്തെ ബാധിച്ചോയെന്ന അവതാരകയുടെ ചോദ്യത്തോടെ ഇതൊരു മടയത്തരം നിറഞ്ഞ അഭിമുഖമാണെന്ന് തുറന്നടിച്ച് താരം മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News