സുമലതയുടെ മകന്‍ സിനിമയിലേക്ക്

Update: 2018-05-16 10:07 GMT
Editor : Jaisy
സുമലതയുടെ മകന്‍ സിനിമയിലേക്ക്

അഭിഷേക് ഗൌഡയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

പ്രശസ്ത നടന്‍ അംബരീഷിന്റെയും നടി സുമലതയുടെയും മകന്‍ സിനിമയിലേക്ക്. അഭിഷേക് ഗൌഡയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. പ്രശസ്ത നിര്‍മ്മാതാവ് സന്ദേശ് നാഗ് രാജ് ഒരുക്കുന്ന ചിത്രത്തിലാണ് അഭിഷേക് അഭിനയിക്കുക.

മലയാളം അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് സുമലത. അംബരീഷാണെങ്കില്‍ കന്നഡയിലെ തിരക്കുള്ള താരവും. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 1991 ഡിസംബര്‍ 8നാണ് ഇരുവരും വിവാഹിതരായത്. സുമലത അഭിനയത്തിന് ഇടവേള നല്‍കിയെങ്കിലും അംബരീഷ് ഇപ്പോഴും സിനിമാതിരക്കുകളിലാണ്. രാഷ്ട്രീയരംഗത്തും തിളങ്ങിയിട്ടുള്ള അംബരീഷ് 2006-2007ല്‍ മന്ത്രിയായിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News