ദുല്‍ഖര്‍-സോനം കൂട്ടുകെട്ടില്‍ 'സോയാ ഫാക്ടര്‍' ഒരുങ്ങുന്നു

Update: 2018-05-16 07:15 GMT
ദുല്‍ഖര്‍-സോനം കൂട്ടുകെട്ടില്‍ 'സോയാ ഫാക്ടര്‍' ഒരുങ്ങുന്നു

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ പുറത്തുവിട്ടു

ദുല്‍ഖര്‍ സല്‍മാന്‍റെ രണ്ടാമത്തെ ബോളിവുഡ് ചിത്രവും ഒരുങ്ങുന്നു. സോയാ ഫാക്ടര്‍ എന്ന പേരിട്ട ചിത്രം വരുന്ന ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങി അടുത്ത ഏപ്രിലില്‍ തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം. സോനം കപൂറാണ് നായിക. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ പുറത്തുവിട്ടു. അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2008ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ ചൌഹാന്‍റെ ബെസ്റ്റ് സെല്ലര്‍ പുസ്തകമായ സോയ ഫാക്ടറാണ് ചിത്രത്തിന്‍റെ പ്രമേയം. സോയ ഫാക്ടറിന്‍റെ പുസ്തകം കൊണ്ട് പാതിമുഖം മറച്ച് ദുല്‍ഖറും സോനവുമാണ് പോസ്റ്ററിലുള്ളത്. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. കാര്‍വാനാണ് ദുല്‍ഖര്‍ ആദ്യം ചെയ്ത ബോളിവുഡ് ചിത്രം. കാര്‍വാന്‍ റിലീസിന് തയ്യാറായിരിക്കുകയാണ്.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News