ജാക്കി ചാന്റെ കുങ്ഫു യോഗ ഫെബ്രുവരി മൂന്നിന്

Update: 2018-05-17 13:06 GMT
Editor : Alwyn K Jose
ജാക്കി ചാന്റെ കുങ്ഫു യോഗ ഫെബ്രുവരി മൂന്നിന്

സോനു സൂഡ് ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഇന്ത്യ - ചൈന സഹകരണത്തോടെ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്.

ആക്ഷന്‍ കിങ് ജാക്കി ചാന്റെ പുതിയ ചിത്രം കുങ്ഫു യോഗ അടുത്ത മാസം മൂന്നിന് ഇന്ത്യന്‍ തിയറ്ററുകളിലെത്തും. സോനു സൂഡ് ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഇന്ത്യ - ചൈന സഹകരണത്തോടെ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്.

65 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് ജാക്കി ചാന്റെ കുങ് ഫു യോഗ. പതിവ് ജാക്കി ചാന്‍ ചിത്രങ്ങളെ പോലെ കോമഡി ആക്ഷന്‍ ചിത്രമാണ് കുങ് ഫു യോഗയും. സോനു സൂദ്, ദിഷ പട്ടാണി, അമൈറ മസ്തൂര്‍ ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ദുബൈ ഇന്ത്യ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചൈനീസ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രമെത്തുക. ചിത്രത്തിന്റെ പ്രചാരമാര്‍ഥം ജാക്കി ചാന്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തിയിരുന്നു. സ്റ്റാന്‍ലി ടങാണ് സംവിധാനം. ചൈനയില്‍ ഈ മാസം 28ന് റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യന്‍ തിയേറ്ററുകളിലെത്തുക അടുത്തമാസം മൂന്നിനാണ്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News