ഇതുപോലൊരു ശവമടക്ക് ഇതിനു മുന്‍പുണ്ടായിട്ടില്ല; ഈ.മ.യൗ നാലാം ടീസര്‍ കാണാം

Update: 2018-05-17 22:02 GMT
Editor : Jaisy
ഇതുപോലൊരു ശവമടക്ക് ഇതിനു മുന്‍പുണ്ടായിട്ടില്ല; ഈ.മ.യൗ നാലാം ടീസര്‍ കാണാം

നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഈ.മ.യൗവിന്റെ നാലാം ടീസര്‍ പുറത്തിറക്കി. നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.

കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഷൈജു ഖാലിദാണ് . സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News