ഒടിയന്‍ മാണിക്യനെ കാണാന്‍ നിക്ക് ഉട്ടെത്തി

Update: 2018-05-17 22:41 GMT
Editor : Muhsina
ഒടിയന്‍ മാണിക്യനെ കാണാന്‍ നിക്ക് ഉട്ടെത്തി

മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്ത ചിത്രമേളയില്‍ പങ്കെടുക്കാനാണ് നിക്ക് ഉട്ട് കേരളത്തിലെത്തിയത്.

ഒടിയന്‍ മാണിക്യനെ കാണാന്‍ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടെത്തി. ഒടിയന്റെ ചിത്രീകരണം നടക്കുന്ന പാലക്കാട് ഒളപ്പമണ്ണ മനയിലെത്തിയാണ് നിക്ക് ഉട്ട് ഒടിയന്‍ മാണിക്യനെ കണ്ടത്.

Full View

ഉച്ചയക്ക് രണ്ട് മണിയോടെയാണ് നിക്ക് ഉട്ട് ഒടിയന്റെ ലൊക്കേഷനായ പാലക്കാട് ഒളപ്പമണ്ണ മനയിലെത്തിയത്. നിക്ക് ഉട്ടിനെ ഒടിയന്‍ മാണിക്യനായി വേഷമിടുന്ന മോഹന്‍ലാലും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന പ്രകാശ് രാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മൂവരോടും മറ്റ് അണിയറ പ്രവര്‍ത്തകരോടും സൌഹൃദ സംഭാഷണം. വിയറ്റ്നാം യുദ്ധകാലത്തെ ഓര്‍മ്മകള്‍ പേറുന്ന ഒരാളെ സംബന്ധിച്ച് ഇത്തരം യാത്രകളും കാഴ്ചകളും ആശ്വാസമാണെന്ന് നിക്ക് ഉട്ട് പറഞ്ഞു.

ആയിരം ചിത്രം എടുക്കുന്നതിലല്ല, അതിന്റെ ഉള്ളടക്കത്തിലാണ് കാര്യമെന്നും ഫോട്ടോഗ്രാഫര്‍മാരെ ഉപദേശിക്കാനും നിക്ക് മറന്നില്ല. ലൊക്കേഷനില്‍ ഏതാനും സമയം ചെലവിട്ട ശേഷം പാലക്കാട്ടെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി മടങ്ങി. മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്ത ചിത്രമേളയില്‍ പങ്കെടുക്കാനാണ് നിക്ക് ഉട്ട് കേരളത്തിലെത്തിയത്. ഇന്നലെ മമ്മൂട്ടിയുമായും നിക്ക് ഉട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News