പുലിമുരുകന് ഗിന്നസ് റെക്കോര്‍ഡ്

Update: 2018-05-18 22:56 GMT
പുലിമുരുകന് ഗിന്നസ് റെക്കോര്‍ഡ്

മലയാളത്തിലെ ബോക്സോഫീസ് സൂപ്പര്‍ഹിറ്റായ പുലിമുരുകന് ഗിന്നസ് റെക്കോര്‍ഡും. ഇരുപതിനായിരത്തിലധികം പേര്‍

മലയാളത്തിലെ ബോക്സോഫീസ് സൂപ്പര്‍ഹിറ്റായ പുലിമുരുകന് ഗിന്നസ് റെക്കോര്‍ഡും. ഇരുപതിനായിരത്തിലധികം പേര്‍ ഒരുമിച്ച് കാണുന്ന ത്രീഡി ചിത്രം എന്നതാണ് പുലിമുരുകനെ ഗിന്നസ് റെക്കോര്‍ഡിനര്‍ഹമാക്കിയത്.

കഴിഞ്ഞ ദിവസമാണ് പുലിമുരുകന്റെ ത്രീഡി പതിപ്പ് അങ്കമാലി ആഡ്‌ലക്സ് കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിച്ചത്. പ്രവേശനം സൌജന്യമായതില്‍ ഇരുതിനായിരത്തിലധികം പേര്‍ സിനിമ കാണാനെത്തി. ഇത് പുലിമുരുകന് ഗിന്നസിലേക്കും വഴിതുറന്നു.

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളും ത്രീഡി പ്രദര്‍ശനം കാണാനെത്തിയിരുന്നു. ചിത്രം കാണാനെത്തിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ ആ വേദിയില്‍ വെച്ച് തന്നെ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കൈമാറി. കഴിഞ്ഞവര്‍ഷം ഒക്ടടോബറില്‍ തിയറ്ററുകളിലെത്തിയ പുലിമുരുകന്‍ വളരെ പെട്ടെന്നായിരുന്നു 100 കോടി ക്ലബില്‍ എത്തിയത്. മൂന്ന് മാസക്കാലത്തോളം തിയറ്ററുകളെ ചിത്രം ഹൌസ് ഫുള്ളുമാക്കിയിരുന്നു.

Similar News