അങ്ങിനെ അത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു...മോഹന്‍ലാല്‍-ലാല്‍ ജോസ് ചിത്രം

Update: 2018-05-18 03:49 GMT
Editor : Jaisy
അങ്ങിനെ അത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു...മോഹന്‍ലാല്‍-ലാല്‍ ജോസ് ചിത്രം
Advertising

ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു ലാല്‍ ജോസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ചിത്രം. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലാല്‍ നായകനായ ലാല്‍ ജോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കുകയാണ്. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സുഹൃത്തുക്കളെ..നാളെ എന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്...1998ല്‍ മറവത്തൂര്‍ കനവ് റിലീസ് ആയ അന്നു മുതല്‍ ഞാന്‍ കേട്ടു തുടങ്ങിയ ആ ചോദ്യത്തിനുള്ള മറുപടി- അതെ മോഹന്‍ലാലാണ് നായകന്‍..നിങ്ങള്‍ക്കും സിനിമ ഇഷ്ടമാവണേ എന്ന പ്രാര്‍ത്ഥനയോടെ, തുടങ്ങുകയാണ്..അനുഗ്രഹിച്ചാലും..

NB: പേര് ഫൈനലൈസ് ചെയ്തിട്ടില്ല, വഴിയേ അറിയിക്കാം...എന്നാണ് ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ലാലും പൃഥ്വിരാജും ഒന്നിക്കുന്ന കസിന്‍സ് പ്ലാന്‍ ചെയ്തിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ചിത്രത്തില്‍ കോളേജ് പ്രിന്‍സിപ്പാളായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News