ഇര്‍ഫാന്‍ ഖാന്റെ 'നോ ബെഡ് ഓഫ് റോസസി'ന് ബംഗ്ലാദേശില്‍ വിലക്ക്

Update: 2018-05-19 16:25 GMT
Editor : Trainee
ഇര്‍ഫാന്‍ ഖാന്റെ 'നോ ബെഡ് ഓഫ് റോസസി'ന് ബംഗ്ലാദേശില്‍ വിലക്ക്

ഒരാണിനും പെണ്ണിനുമിടയിലുള്ള മാനസിക വിക്ഷോഭങ്ങളാണ് സിനിമയുടെ പ്രമേയം. അതെങ്ങനെ ഒരു സമൂഹത്തെ ബാധിക്കുമെന്നറിയില്ലെന്ന് ഇര്‍ഫാന്‍ ഖാന്‍.

ഇര്‍ഫാന്‍ ഖാന്‍റെ 'നോ ബെഡ് ഓഫ് റോസസ്' സിനിമക്ക് ബംഗ്ലാദേശില്‍ വിലക്ക്. ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ നിര്‍മ്മിച്ച് അദ്ദേഹം തന്നെ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ അന്തരിച്ച ബംഗ്ലാദേശി എഴുത്തുകാരനും സിനിമാനിര്‍മ്മാതാവുമായിരുന്ന ഹുമയൂണ്‍ അഹമ്മദിന്‍റെ ജീവിതമാണ് പ്രതിപാദിക്കുന്നത്. അഭിപ്രായ സ്വാതന്ത്രത്തിനെതിരാണ് സിനിമക്ക് നേരെയുള്ള വിലക്കെന്നും നിരോധനം ഉടന്‍ മാറുമെന്നുള്ള പ്രതീക്ഷയിലാണെന്നും ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു. ''തീരുമാനം ‍ഞെട്ടിപ്പിക്കുന്നതാണ്. ഒരാണിനും പെണ്ണിനുമിടയിലുള്ള മാനസിക വിക്ഷോഭങ്ങളാണ് സിനിമയുടെ പ്രമേയം. അതെങ്ങിനെ ഒരു സമൂഹത്തെ ബാധിക്കുമെന്നറിയില്ല.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിവരസാങ്കേതിക വകുപ്പില്‍ നിന്നും ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ബംഗ്ലാദേശ് ഫിലിം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ നല്‍കിയ പ്രൊഡക്ഷന്‍ ലെറ്ററില്‍ പറയുന്നു.

Writer - Trainee

contributor

Editor - Trainee

contributor

Similar News