അഭ്യൂഹങ്ങള്‍ക്ക് വിട: രജനികാന്തിന്റെ അടുത്ത ചിത്രം ഹാജിമസ്താനെക്കുറിച്ചല്ല  

Update: 2018-05-20 11:00 GMT
അഭ്യൂഹങ്ങള്‍ക്ക് വിട: രജനികാന്തിന്റെ അടുത്ത ചിത്രം ഹാജിമസ്താനെക്കുറിച്ചല്ല  

മസ്താനെ അധോലോക നായകനാക്കിയും കള്ളക്കടത്തുകാരനായും ചിത്രീകരിക്കുന്നതിനെതിരെ മസ്താന്റെ മകന്‍ രംഗത്ത് എത്തിയിരുന്നു

അഭ്യൂഹങ്ങള്‍ക്ക് വിട. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ അടുത്ത സിനിമ ഹാജിമസ്താന്റെ ജീവിത കഥയെ ആസ്പദമാക്കിയല്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ്. രജനിയുടെ അടുത്ത ചിത്രം ഒരാളുടെ ജീവിത കഥപോലുമല്ല, മുംബൈ കേന്ദ്രീകരിച്ചുള്ള സാങ്കല്‍പ്പിക കഥയാണെന്നും നിര്‍മ്മാതാവ് പ്രസ്താവനില്‍ വ്യക്തമാക്കി.

കബാലിക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന രജനികാന്ത് ചിത്രം അധോലോക നായകന്‍ ഹാജി മസ്താന്റെ ജീവിത കഥയെ ആസ്പദമാക്കിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ഇതിനെതിരെ മസ്താന്റെ മകനെന്ന് അവകാശപ്പെടുന്നയാള്‍ രജനികാന്തിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. മസ്താനെ അധോലോക നായകനാക്കിയും കള്ളക്കടത്തുകാരനായും ചിത്രീകരിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. മുംബൈയിലെ ധാരാവി എന്ന ചേരിപ്രദേശം ചെന്നൈയില്‍ സെറ്റിട്ടാവും ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News