ശ്രേയ ഘോഷാലിനെ പറ്റി അങ്ങനെ പറഞ്ഞിട്ടില്ല: കെഎസ് ചിത്ര

Update: 2018-05-21 04:37 GMT
Editor : Alwyn K Jose
ശ്രേയ ഘോഷാലിനെ പറ്റി അങ്ങനെ പറഞ്ഞിട്ടില്ല: കെഎസ് ചിത്ര

ഗായിക ശ്രേയ ഘോഷാല്‍ മലയാളി ഗായകരുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്ന എന്ന രീതിയില്‍ താന്‍ എവിടെയും സംസാരിച്ചിട്ടില്ലെന്ന് ഗായിക കെഎസ് ചിത്ര.

ഗായിക ശ്രേയ ഘോഷാല്‍ മലയാളി ഗായകരുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്ന എന്ന രീതിയില്‍ താന്‍ എവിടെയും സംസാരിച്ചിട്ടില്ലെന്ന് ഗായിക കെഎസ് ചിത്ര.

'അന്യഭാഷ ഗായകര്‍ മലയാളത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതില്‍ എന്താണ് അഭിപ്രായം എന്നായിരുന്നു അഭിമുഖത്തിനു വന്നയാള്‍ എന്നോട് ചോദിച്ചത്. ശ്രേയയെ ആണോ ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ശ്രേയ ഒന്നാന്തരം ഗായികയാണെന്നും ശ്രേയക്ക് അവസരം നല്‍കുന്നതില്‍ ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് താന്‍ പറഞ്ഞത്. എല്ലാവരും ശ്രേയയുടെ ഗാനങ്ങള്‍ ആസ്വദിക്കുന്നവരാണ്. അന്യഭാഷ ഗായിക ആയിട്ടും അക്ഷരശുദ്ധിയില്‍ പോലും ശ്രേയയെ കുറ്റപ്പറയാന്‍ കഴിയില്ലെന്നായിരുന്നു തന്റെ മറുപടി. അപ്പോള്‍ മലയാളി ഗായകരെയും പരിഗണിക്കേണ്ടേ എന്നായി അടുത്ത ചോദ്യം. തീര്‍ച്ചയായും മലയാളികള്‍ക്കും അവസരം നല്‍കണമെന്നും മറുപടി പറഞ്ഞു. പിന്നെ ആ അഭിമുഖം പുറത്തുവന്നത് ശ്രേയ ഘോഷാലിനെതിരെ രൂക്ഷ വിമര്‍ശവുമായി ചിത്ര എന്ന രീതിയിലായിരുന്നു. എന്റെ രണ്ടു കണ്ണും തള്ളിപ്പോയി അത് കേട്ടപ്പോള്‍'. - ചിത്ര പറഞ്ഞു. അതിനു ശേഷം അഭിമുഖം ചോദിച്ച് ആരെങ്കിലും വിളിക്കുമ്പോള്‍ തനിക്ക് പേടിയാണെന്നും ചിത്ര പറഞ്ഞു.

Advertising
Advertising

Full View

ജാനകിയമ്മയുടെ അവസാന ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ നടപടിയില്‍ ജാനകിയമ്മക്ക് ഒരുപാട് വേദനയുണ്ട്. എന്തിനാണ് പിന്നെ അവര്‍ എന്നെ കൊണ്ട് ആ ഗാനം പാടിപ്പിച്ചുവെന്ന് ജാനകയിയമ്മ ചോദിച്ചു. തന്റെ അവസാന ഗാനം എന്ന് എല്ലാവരെയും അറിയിച്ചുകൊണ്ടായിരുന്നു ജാനകിയമ്മ ആ ഗാനം ആലപിച്ചത്. എന്നിട്ടും ആ ഗാനം ചിത്രത്തിലുണ്ടായില്ലെന്നും ചിത്ര പറഞ്ഞു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News