മെര്‍സലില്‍ നിന്ന് നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ട രംഗം വൈറലാകുന്നു

Update: 2018-05-21 23:17 GMT
Editor : Alwyn K Jose
മെര്‍സലില്‍ നിന്ന് നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ട രംഗം വൈറലാകുന്നു

സൂപ്പര്‍താരം വിജയ് നായകനായ മെര്‍സല്‍ രാഷ്ട്രീയലോകത്ത് ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു.

സൂപ്പര്‍താരം വിജയ് നായകനായ മെര്‍സല്‍ രാഷ്ട്രീയലോകത്ത് ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. നരേന്ദ്ര മോദി നായകനായ ബിജെപി സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണമെന്ന പേരില്‍ അടിച്ചേല്‍പ്പിച്ച നോട്ട് നിരോധവും ജിഎസ്‍ടിയും ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതം തുറന്നുപറയുന്ന ചിത്രത്തിലെ രംഗങ്ങള്‍ക്ക് കത്രിക വെക്കണമെന്നാണ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്.

ബിജെപിക്ക് അടിത്തറയില്ലാത്ത തമിഴ്‍നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ കാവി രാഷ്ട്രീയം പച്ചപിടിപ്പിക്കാന്‍ നോക്കുമ്പോഴാണ് മോദിക്കും സര്‍ക്കാരിനുമെതിരെ ഒരു ചിത്രം സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ആവിഷ്കാര സ്വാതന്ത്ര്യമൊക്കെ സൌകര്യപൂര്‍വം മറന്ന് ചിത്രത്തിനെതിരെ കൊടുവാളെടുക്കുവാന്‍ ബിജെപി കച്ചമുറുക്കുകയും ചെയ്തു. ഏകാധിപത്യത്തിന് സമാനമായി ദീര്‍ഘവീക്ഷണമില്ലാതെ അടിച്ചേല്‍പ്പിച്ച നോട്ട് നിരോധം മൂലം, മാസങ്ങളോളം വിയര്‍ത്തു സമ്പാദിച്ച സ്വന്തം പണത്തിന് വേണ്ടി വെയിലിലും മഴയിലും വരി നില്‍ക്കേണ്ടി വന്ന 130 കോടി ജനങ്ങളുടെ പ്രതിനിധിയെ പോലെ ഒരു ചിത്രം സംസാരിച്ചാല്‍ അതിന്‍റെ വേരറുക്കാതെ ബിജെപിക്ക് മറ്റു മാര്‍ഗങ്ങളില്ലാതെ വരുന്നത് സ്വാഭാവികം മാത്രമാണ്.

Advertising
Advertising

ഏതായാലും ചിത്രത്തില്‍ ജിഎസ്‍ടിയെക്കുറിച്ചുള്ള രംഗം നവമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ അതിന് എത്രത്തോളം സ്വീകാര്യത ലഭിച്ചു എന്നതിലേക്കാണ് അതിന്‍റെ വൈറല്‍ സാധ്യത വിരല്‍ചൂണ്ടുന്നത്. സത്യം വിളിച്ചുപറയുന്നവന്‍റെ വായടപ്പിക്കാന്‍, എഴുത്തോ അതോ നിന്‍റെ കഴുത്തോ എന്ന് ചോദിക്കുന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ച ഒരു ചരിത്രമുണ്ട് ഇവിടെ. ഏതാണ്ട് അതേ നിലയിലേക്കാണ് കേന്ദ്രഭരണം തുഴയെറിയുന്നതും.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News