പി പത്മരാജന്‍ ഓര്‍മയായിട്ട് 26 വര്‍ഷം

Update: 2018-05-23 10:49 GMT
Editor : Subin
പി പത്മരാജന്‍ ഓര്‍മയായിട്ട് 26 വര്‍ഷം

കരുത്തുറ്റ രചനകളിലൂടെ സ്വയം അടയാളപ്പെടുത്തിയ പത്മരാജന്റെ ചലച്ചിത്രരംഗത്തെ സൂക്ഷ്മ ഇടപെടലുകള്‍ പത്മരാജന്‍ ശൈലിതന്നെ മലയാളസിനിമക്ക് സമ്മാനിച്ചു...

മലയാള ചലച്ചിത്ര മേഖലയില്‍ മികവിന്റെ കയ്യൊപ്പ് ചാര്‍ത്തിയ പി പത്മരാജന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 26 വര്‍ഷം. മലയാള സാഹിത്യത്തിനും സിനിമക്കും പത്മരാജന്‍ നല്‍കിയ സംഭാവനകള്‍ അതുല്യമായ കയ്യൊപ്പായി ഇന്നും അവശേഷിക്കുകയാണ്.

മലയാളിയുടെ സിനിമാ സ്വപ്നങ്ങളെ സൗന്ദര്യം ചോരാതെ യാഥാര്‍ഥ്യമാക്കിയ ഗന്ധര്‍വ്വന്‍. മനുഷ്യന്റെയും മനസ്സിന്റെയും ഭാവ വൈവിധ്യങ്ങളെ ചലച്ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് പകര്‍ന്ന അതുല്യ പ്രതിഭ. ഈ വിശേഷങ്ങള്‍ക്കപ്പുറത്ത് തിരക്കഥ, സംവിധാനം, സാഹിത്യരചന എന്നിവയിലൂടെ മലയാളലോകത്തെ പകരംവെക്കാനില്ലാത്ത പേരായി മാറി പത്മരാജന്‍.

Advertising
Advertising

ഒരു ജനുവരി 23ല്‍ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങിയ ഈ മഹാന്റെ ഓര്‍മകള്‍ക്ക് ഇന്ന് 26 വയസ്സ്. കരുത്തുറ്റ രചനകളിലൂടെ സ്വയം അടയാളപ്പെടുത്തിയ പത്മരാജന്റെ ചലച്ചിത്രരംഗത്തെ സൂക്ഷ്മ ഇടപെടലുകള്‍ പത്മരാജന്‍ ശൈലിതന്നെ മലയാളസിനിമക്ക് സമ്മാനിച്ചു. പെരുവഴിയമ്പലം എന്ന സ്വന്തം നോവല്‍ സംവിധാനം ചെയ്തായിരുന്നു പത്മരാജന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം.

പിന്നീട് കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍, നവംബറിന്റെ നഷ്ടം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, മൂന്നാംപക്കം, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പത്മരാജനിലെ പ്രതിഭയെ മലയാളക്കര അനുഭവിച്ചറിഞ്ഞു. ചിത്രത്തിന്റെ ആത്മാവറിഞ്ഞ് ഗാനങ്ങള്‍ ഉള്‍കൊള്ളിക്കുന്നതിലും പത്മരാജന്‍ പ്രത്യേകം മുദ്രപതിപ്പിച്ചു. പത്മരാജന്റെ തിരക്കഥ ആദ്യമായി സിനിമയാകുന്നത് ഭരതന്റെ സംവിധാനത്തിലൂടെയായിരുന്നു.

സംഗീതപ്രാധാന്യത്തോടെ ഒരുക്കിയ എക്കാലത്തെയും മഹത്തായ സൃഷ്ടിയായ ഞാന്‍ ഗന്ധര്‍വനായിരുന്നു പത്മരാജന്റെ അവസാനത്തെ ചലച്ചിത്രം. വേര്‍പാടിന്റെ ഇരുപത്താറാമാണ്ടിലും ആലപ്പുഴ ജില്ലയിലെ ഈ ഹരിപ്പാടുകാരന്റെ ഓര്‍മ്മകള്‍ക്ക് നിറംകൂടുകയാണ്.

Writer - Subin

contributor

Editor - Subin

contributor

Similar News