ബധിരര്‍ മാത്രം അഭിനയിക്കുന്ന സിനിമ ഒരുങ്ങുന്നു

Update: 2018-05-23 06:33 GMT
Editor : Alwyn K Jose
ബധിരര്‍ മാത്രം അഭിനയിക്കുന്ന സിനിമ ഒരുങ്ങുന്നു

ബധിരരായവര്‍ മാത്രം അഭിനേതാക്കളാകുന്ന മൌനാക്ഷരങ്ങള്‍ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കോഴിക്കോട് നടന്നു.

നിശബ്ദതയുടെ ലോകത്ത് നിന്നും ബിഗ്സ്ക്രീനിലേക്ക് ചുവട് വെച്ച്കുറച്ച് കലാകാരന്‍മാര്‍. ബധിരരായവര്‍ മാത്രം അഭിനേതാക്കളാകുന്ന മൌനാക്ഷരങ്ങള്‍ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കോഴിക്കോട് നടന്നു.

Full View

നാട്ടിന്‍പുറത്തെ ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 40 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രത്തില്‍ അഭിനയിക്കുന്നത് മുഴുവന്‍ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത കലാകാരന്മാരാണ്. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ കഴിവുകള്‍ സമൂഹത്തിന് മുന്നില്‍ എത്തിക്കുകയാണ് അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം. വിദ്യാര്‍ഥികളുള്‍പ്പെടെ 15 പേരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

മാസങ്ങള്‍ നീണ്ട റിഹേഴ്സലിലൂടെയാണ് ഈ കലാകാരന്‍മാര്‍ അഭിനയരംഗത്ത് ഇടം പിടിക്കാന്‍ പോകുന്നത്. ദേവദാസ് കല്ലുരുട്ടിയാണ് സംവിധാനം. താമരശ്ശേരി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സിനിമ നിര്‍മ്മിക്കുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News