ദി ഗ്രേറ്റ് ഫാദര്‍ 20 കോടി കടന്നതായി മമ്മൂട്ടി 

Update: 2018-05-23 04:24 GMT
ദി ഗ്രേറ്റ് ഫാദര്‍ 20 കോടി കടന്നതായി മമ്മൂട്ടി 

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്

ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയതിന് പുറമെ വേഗത്തില്‍ 20 കോടി സ്വന്തമാക്കുന്ന ചിത്രമായെന്ന് നായകന്‍ മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്.

ആറ് കോടി ബജറ്റില്‍ ഒരു നവാഗത സംവിധായകനാണ് ചിത്രം ഒരുക്കിയത്. മലയാള സിനിമാ പ്രേക്ഷകരുടെ വലുപ്പവും ശേഷിയും സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന ഒരു വിജയം കൂടിയാണ്. നമ്മുടെ സിനിമാ വ്യവസായത്തിന് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവട്ടെ എന്ന് ആശംസിക്കുന്നു , ഇതുവഴി കൂടുതല്‍ നല്ലതും ധീരവുമായ സിനിമങ്ങള്‍ ഉണ്ടാക്കാനും നമുക്ക് സാധിക്കട്ടെയെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിക്കുന്നു.

Advertising
Advertising

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കബാലി, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടെ ഇനീഷ്യല്‍ കളക്ഷന്‍ മറികടന്നുവെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ അവകാശപ്പെടുന്നത്. പൃഥ്വിരാജിന്റെ ബാനറിലുള്ള ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചത്.

Full View

Similar News