സായ് പല്ലവി ചിത്രം 'ഫിദാ'യുടെ മോഷന്‍ പോസ്റ്ററെത്തി
Update: 2018-05-23 17:03 GMT
സായ് പല്ലവിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം ഫിദായുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തിലാണ് മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തത്.
സായ് പല്ലവിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം ഫിദായുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തിലാണ് മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തത്. സേഖര്‍ കമ്മുല തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം റൊമാന്‍റിക് ഡ്രാമ ആണ്. ലവ് - ഹേറ്റ് - ലവ് എന്ന ടാഗ്‌ലൈനിലാണ് ചിത്രം എത്തുന്നത്. വരുണ്‍ തേജാണ് ചിത്രത്തില്‍ നായകന്‍. ഹര്‍ഷ വര്‍ധന്‍ റാണെയും ഫിദായില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശക്തികാന്ത് ആണ് സംഗീത സംവിധായകന്‍. മെയ് 19നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.