ചൈനീസ് തിയറ്റുകളെ ഇളക്കി മറിച്ച് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍; 2 ദിവസം കൊണ്ട് 100 കോടി കളക്ഷന്‍

Update: 2018-05-23 09:25 GMT
Editor : Jaisy
ചൈനീസ് തിയറ്റുകളെ ഇളക്കി മറിച്ച് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍; 2 ദിവസം കൊണ്ട് 100 കോടി കളക്ഷന്‍

അമീര്‍ ഖാനായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്

സൈറ വസീം നായികയായ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ചൈനാക്കാരെ കയ്യിലെടുത്തിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് 17.31 മില്യണ്‍ ഡോളറാണ് (110.52 കോടി)ചിത്രം നേടിയത്. വെള്ളിയാഴ്ചയാണ് ചിത്രം ചൈനയില്‍ റിലീസ് ചെയ്തത്. ഫിലിം ക്രിട്ടിക് ആയ തരണ്‍ ആദര്‍ശാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

അമീര്‍ ഖാനായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അമീറിന്റെ ത്രീ ഇഡിയറ്റ്സ്, ദംഗല്‍, പികെ ചിത്രങ്ങളും ചൈനയില്‍ ഹിറ്റായിരുന്നു. അമീറിന്റെ സാന്നിധ്യവും സീക്രട്ട് സൂപ്പര്‍സ്റ്റാറിനെ ചൈനയില്‍ ഹിറ്റാക്കി എന്ന് ആദര്‍ശ് ട്വീറ്റ് ചെയ്തു.

Advertising
Advertising

#SecretSuperstar continues its dominance with an EXTRAORDINARY Day 2 [Sat] in China... Hits ₹ 100 cr mark... Crosses India *lifetime biz* in 2 days flat... Expect an equally POWER-PACKED Day 3 [Sun]...
Fri $ 6.86 mn
Sat $ 10.45 mn
Total : $ 17.31 million [₹ 110.52 cr]

— taran adarsh (@taran_adarsh) January 21, 2018

അദ്വൈത് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളിലൊരാള്‍ അമീര്‍ ഖാനാണ്. ഇന്‍സിയ മാലിക് എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഇന്ത്യയില്‍ നിന്നും 323.29 കോടിയാണ് ചിത്രം കരസ്ഥമാക്കിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News