പാര്‍വ്വതി-പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’ ട്രെയിലറെത്തി; പുറത്തുവിട്ടത് മമ്മൂക്ക
മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. നേരത്തെ പുറത്തിറങ്ങിയ മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകരുടെ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ നടന്നിരുന്നു.
പാര്‍വ്വതി-പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’യുടെ ട്രെയിലറെത്തി. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. നേരത്തെ പുറത്തിറങ്ങിയ മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകരുടെ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ട്രെയിലര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുന്നത്.
‘എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാര്‍വ്വതിയും എത്തും. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.