എന്റെ പ്രിയപ്പെട്ട അപ്പുവിന്, പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍

Update: 2018-05-24 14:33 GMT
എന്റെ പ്രിയപ്പെട്ട അപ്പുവിന്, പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍

ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം

സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് തുടക്കമാവുമ്പോള്‍ ആശംസയുമായി മറ്റൊരു താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ചിത്രത്തിനൊരുങ്ങുന്ന എന്റെ പ്രിയപ്പെട്ട അപ്പുവിന്(പ്രണവ് മോഹന്‍ലാല്‍) ആശംസകള്‍, ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്കുള്‍പ്പെടെ പ്രണവ് നടത്തിയ കഠിനാധ്വാനം അറിയാമെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമാകും ഇതെന്നും ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തോടെ മലയാള സിനിമയിലെ രണ്ട് പ്രമുഖ സൂപ്പര്‍താരങ്ങളുടെ മക്കളും അഭിനയരംഗത്ത് എത്തി. ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം.

Advertising
Advertising

Full View

ആദിയുടെ ടൈറ്റില്‍ ലോഞ്ചിങ്ങിന് പുറമെ ആദ്യദിന ഷൂട്ടിങും ഇന്നായിരുന്നു. അച്ഛന്‍ മോഹന്‍ലാലുള്‍പ്പെടെ സിനിമാ ലോകത്ത് നിന്ന് പ്രമുഖര്‍ ചടങ്ങിന് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയും പ്രണവിന് ആശംസകളര്‍പ്പിച്ച് സംവിധായകരും നടന്മാരും രംഗത്തുണ്ട്. നേരത്തെ ജിത്തുജോസഫിന്റെ ചിത്രത്തില്‍ പ്രണവ് സഹസംവിധായകനായി അരങ്ങേറിയിരുന്നു. ജിത്തു ജോസഫിന്റെ മുന്‍ ചിത്രങ്ങളെപ്പോലെ ത്രില്ലര്‍ സ്വഭാവത്തിലുള്ളതാവും ആദിയും. സംഘട്ടന രംഗങ്ങള്‍ക്ക് ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക. സതീഷ് കുറുപ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റുകളിലൊന്നായ ദൃശ്യം സംവിധാനം ചെയ്തത് ജിത്തുജോസഫ് ആയിരുന്നു. അത്തരത്തിലൊരു ഹിറ്റാവും ആരാധകരും പ്രതീക്ഷിക്കുന്നത്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News