ജയരാജിന്റെ വീരം മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ സാധ്യതാ പട്ടികയില്‍

Update: 2018-05-25 23:26 GMT
Editor : Sithara
ജയരാജിന്റെ വീരം മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ സാധ്യതാ പട്ടികയില്‍

ഓസ്കറിന്‍റെ രണ്ട് വിഭാഗങ്ങളിലാണ് വീരത്തിന് സാധ്യത കല്‍പിക്കപ്പെടുന്നത്

ജയരാജ് ചിത്രം വീരം മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരത്തിന്‍റെ സാധ്യതാ പട്ടികയിലും ഇടംപിടിച്ചു. ഇതോടെ ഓസ്കറിന്‍റെ രണ്ട് വിഭാഗങ്ങളിലാണ് വീരത്തിന് സാധ്യത കല്‍പിക്കപ്പെടുന്നത്. രണ്ട് ബോളിവുഡ് ചിത്രങ്ങളും മികച്ച ചിത്രത്തിനുള്ള സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

89ആമത് അക്കാദമി പുരസ്‌കാരത്തില്‍ മികച്ച സിനിമ വിഭാഗത്തിലാണ് ജയരാജ് ചിത്രം വീരം തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. ഐശ്വര്യ റായിയുടെ സരബ്ജിത്, എം എസ് ധോണിയുടെ ജീവിതകഥ പറയുന്ന എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയുമാണ് മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. 336 ചിത്രങ്ങളാണ് ഈ വിഭാഗത്തിലേക്കായി ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

നേരത്തെ മികച്ച ഗാനത്തിനുള്ള പട്ടികയിലും വീരം ഇടംപിടിച്ചിരുന്നു. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ വീരത്തിലെ 'വീ വില്‍ റൈസ്' എന്ന ഗാനത്തിനാണ് സാധ്യത. അമേരിക്കന്‍ സംഗീത സംവിധായകന്‍ ജെഫ് റോണയാണ് ഗാനം ചിട്ടപ്പെടുത്തിയത്. കരി കിമ്മേല്‍ ആണ് വരികള്‍ എഴുതിയത്. ഒറിജിനൽ സോംഗ് വിഭാഗത്തില്‍ 91 പാട്ടുകളോടാണ് വീരം മത്സരിക്കുന്നത്. ജനുവരി 24ന് ഓസ്കറിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ഈ പട്ടികയിൽ വീരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News