ചൈനയില്‍ 500 കോടി ക്ലബ്ബില്‍ ദംഗല്‍: റെക്കോര്‍ഡ് 

Update: 2018-05-25 08:45 GMT
ചൈനയില്‍ 500 കോടി ക്ലബ്ബില്‍ ദംഗല്‍: റെക്കോര്‍ഡ് 

ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ചൈനയില്‍ നിന്ന് 500 കോടി സ്വന്തമാക്കുന്നത്.

ദംഗല്‍ കുതിപ്പ് ചൈനയില്‍ അവസാനിക്കുന്നില്ല. പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയില്‍ നിന്ന് 500 കോടിയാണ് ദംഗല്‍ കളക്ട് ചെയ്തത്. ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ചൈനയില്‍ നിന്ന് 500 കോടി സ്വന്തമാക്കുന്നത്. ചൈനീസ് കളക്ഷനോടെ ബാഹുബലിക്ക് പിന്നാലെ ദംഗലും ആയിരം കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു. ബാഹുബലി റിലീസിന് മുമ്പ് വരെ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് ദംഗലിന്റെ പേരിലായിരുന്നു.

ഈ ആഴ്ചയോടെ കളക്ഷന്‍ ഇനിയും വര്‍ധിക്കുമെന്നാണ് സിനിമാ അനാലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഗുസ്തിക്കാരനായ മഹാവീര്‍ സിങ് പൊഗാട്ടിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചൈനയില്‍ ആമിറിനാണ് ഇന്ത്യന്‍ നായകന്മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. മൗത്ത് പബ്ലിസിറ്റി വഴിയും റിവ്യൂ വഴിയും ദംഗലിന് നല്ല അഭിപ്രായം കിട്ടുന്നുണ്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഇതാണ് ആളുകളെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത്. സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ആമിര്‍ ഒരാഴ്ചയോളം ചൈനയില്‍ തങ്ങിയിരുന്നു.

ആമിര്‍ ഖാന്റെ പി.കെ എന്ന ചിത്രവും ചൈനയില്‍ നിന്ന് 100 കോടിയിലധികം നേടിയിരുന്നു. എന്നാല്‍ പി.കെയുടെ പ്രചാരണത്തിന് ആമിര്‍ ചൈനയില്‍ പോയിരുന്നില്ല. ഈ മാസം ആദ്യമാണ് ദംഗല്‍ ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News