മുണ്ടുടുത്ത്, മീശ പിരിച്ച് അരവിന്ദ് സാമി; ഭാസ്കര്‍ ദ റാസ്കല്‍ തമിഴ് ട്രയിലര്‍ കാണാം
Update: 2018-05-25 11:52 GMT
ഭാസ്കര്‍ ഒരു റാസ്കല്‍ എന്ന പേരിലാണ് ചിത്രം തമിഴിലെത്തുന്നത്.
മലയാളത്തില്‍ ഹിറ്റായ മമ്മൂട്ടി ചിത്രം ഭാസ്കര്‍ ദ റാസ്കല്‍ തമിഴ് റീമേക്ക് ഉടനെത്തും. ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. അരവിന്ദ് സാമിയാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത്. നയന്‍താര അവതരിപ്പിച്ച ഹിമ എന്ന കഥാപാത്രമായി അമല പോളും എത്തുന്നു. ബേബി നൈനിക, മാസ്റ്റര്‍ രാഘവന്‍, സിദ്ധിഖ്, നികേഷ് പട്ടേല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
ഭാസ്കര്‍ ഒരു റാസ്കല്‍ എന്ന പേരിലാണ് ചിത്രം തമിഴിലെത്തുന്നത്. സിദ്ധിഖ് തന്നെയാണ് സംവിധാനം. രമേശ് ഖന്നയാണ് സംഭാഷണമൊരുക്കുന്നത്. ഹര്‍ഷിണി മൂവീസിന്റെ ബാനറില്‍ എം.ഹര്‍ഷിണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും.