പാര്‍വതിയുടെ മൈസ്റ്റോറിക്കെതിരെ ഡിസ്‍ലൈക്ക് ക്യാമ്പെയിന്‍

Update: 2018-05-25 07:14 GMT
Editor : Sithara
പാര്‍വതിയുടെ മൈസ്റ്റോറിക്കെതിരെ ഡിസ്‍ലൈക്ക് ക്യാമ്പെയിന്‍

പാര്‍വതിയും പൃഥ്വിരാജും അഭിനയിച്ച മൈ സ്റ്റോറിയുടെ മെയ്ക്കിങ് വീഡിയോയ്ക്കും ഇന്നലെ റിലീസ് ചെയ്ത പാട്ടിനുമെതിരെയാണ് ഇപ്പോഴത്തെ പ്രതിഷേധം

വ്യക്തിപരമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ പാര്‍വതി അഭിനയിച്ച പുതിയ സിനിമക്കെതിരെയും പ്രതിഷേധം. പാര്‍വതിയും പൃഥ്വിരാജും അഭിനയിച്ച മൈ സ്റ്റോറിയുടെ മെയ്ക്കിങ് വീഡിയോയ്ക്കും ഇന്നലെ റിലീസ് ചെയ്ത പാട്ടിനുമെതിരെയാണ് ഇപ്പോഴത്തെ ആക്രമണം. പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതോടെ സിനിമയ്ക്ക് ഡിസ്‍ലൈക്ക് അടിച്ചും ഈ സിനിമ കാണില്ലെന്ന് കമന്‍റിട്ടുമാണ് ഒരു വിഭാഗം പകരം വീട്ടുന്നത്.

Advertising
Advertising

കസബ സിനിമക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയാണ് മമ്മൂട്ടിയുടെ ഫാന്‍സ് പാര്‍വതിക്കെതിരെ തിരിഞ്ഞത്. പാര്‍വതി നല്‍കിയ പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. തനിക്ക് വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞതിന് ശേഷവും പാര്‍വതിയെ വെറുതെവിടാന്‍ ഫാന്‍സ് തയ്യാറല്ലെന്നാണ് പുതിയ സംഭവം സൂചിപ്പിക്കുന്നത്.

Full View

Writer - Sithara

contributor

Editor - Sithara

contributor

Similar News