ഹോളിവുഡ് ചിത്രം ഡോക്ടര്‍ സ്ട്രേഞ്ച് പോയവാരം യു എസ് ബോക്സ് ഓഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി
ആനിമേഷന്‍ ചിത്രം ട്രോള്‍സിനാണ് രണ്ടാം സ്ഥാനം. സയന്‍സ് ഫിക്ഷന്‍ ചിത്രം അറൈവലാണ് മൂന്നാം സ്ഥാനത്തുള്ളത്.
ഹോളിവുഡ് ചിത്രം ഡോക്ടര്‍ സ്ട്രേഞ്ച് പോയവാരം യു എസ് ബോക്സ് ഓഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി. ആനിമേഷന്‍ ചിത്രം ട്രോള്‍സിനാണ് രണ്ടാം സ്ഥാനം. സയന്‍സ് ഫിക്ഷന്‍ ചിത്രം അറൈവലാണ് മൂന്നാം സ്ഥാനത്തുള്ളത്. ബനഡിക്ട് കുന്പെര്‍ബാച്ച്, റ്റില്‍ഡ സ്വിന്‍ടണ്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ഡോക്ടര്‍ സ്ട്രേഞ്ച് ഈ ആഴ്ചത്തെ 153 മില്യണ്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ 43 മില്യണ്‍ നേടി ഒന്നാം സ്ഥാനത്തെത്തി
20th സെഞ്ച്വറി ഫോക്സ് പ്രദര്‍ശനത്തിനെത്തിക്കുന്ന ആനിമേഷന്‍ ചിത്രം ട്രോള്‍സ് 35 മില്യണ്‍ ഡോളര്‍ നേടി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുളള സയന്‍സ് ഫിക്ഷന്‍ ചിത്രം അറൈവല്‍ 24 മില്യണ് നേടി. 15.5 മില്യണ്‍ നേടിയ ആള്‍മോസ്റ്റ് ക്രിസ്മസിനാണ് നാലാം സ്ഥാനം. രണ്ടാം ലോക മഹായുദ്ധത്തെ ആസ്പദമാക്കി മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത ഹാക്ക്സോ റിഡ്ജാണ് അഞ്ചാം സ്ഥാനത്തുള്ളത്