ബാഹുബലി 2 ന്റെ ക്ലൈമാക്സ് യുട്യൂബില്‍; ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

Update: 2018-05-26 14:31 GMT
Editor : Alwyn K Jose
ബാഹുബലി 2 ന്റെ ക്ലൈമാക്സ് യുട്യൂബില്‍; ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

പ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം 'ബാഹുബലി 2 ദ കൺക്ലൂഷ'ന്റെ ക്ലൈമാക്സ് ദൃശ്യങ്ങൾ യുട്യൂബില്‍.

പ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം 'ബാഹുബലി 2 ദ കൺക്ലൂഷ'ന്റെ ക്ലൈമാക്സ് ദൃശ്യങ്ങൾ യുട്യൂബില്‍. ഡിസൈൻ ജോലികൾക്കായി അന്നപൂർണ സ്റ്റുഡിയോക്ക് കൈമാറിയ അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്. എഡിറ്റിങ് പൂർത്തിയാകാത്ത ദൃശ്യങ്ങൾ യുട്യൂബിൽ പ്രചരിക്കുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് നിർമാതാവ് ഷോബു യാലഗാഡ സൈബർ സെല്ലിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാഫിക് ഡിസൈനർ ട്രെയിനിയായ കൃഷ്ണ ദയാനന്ദ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിഡിയോ മോഷ്ടിച്ച ഗ്രാഫിക് ഡിസൈനർ രണ്ടു സുഹൃത്തുകൾക്ക് വാട്ട്സ്ആപ്പ് വഴി ദൃശ്യങ്ങൾ കൈമാറി. ഇതിനു ശേഷം ഇയാള്‍ ഫോണില്‍ നിന്നു ദൃശ്യങ്ങള്‍ നീക്കം ചെയ്തതായും സൈബര്‍ സെല്‍ കണ്ടെത്തി. യുട്യൂബില്‍ നിന്ന് വീഡിയോ നീക്കം ചെയ്തെങ്കിലും ട്വിറ്ററില്‍ #Baahubali2Leaked, #Baahubali2LeakedWarScene തുടങ്ങിയ ഹാഷ് ടാഗുകളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News