കാവലാൾ, ഇനി നിർഭയ രാത്രികൾ പുലരാൻ
ഒരു രാത്രിയിൽ കൊച്ചിയിലെ റെയിൽവെ സ്റ്റേഷൻ, ഫ്ളാറ്റ്, റെസ്റ്റോറൻറ്, ഫോർഷോറോഡ് എന്നീ നാലു വ്യത്യസ്തയിടങ്ങളിൽ ഒരേ സമയം അപരിചിതരായ അഞ്ചുസ്ത്രീകൾക്ക് നേരിടേണ്ടിവന്ന ആകാംക്ഷനിറഞ്ഞ അനുഭവങ്ങളെ പൊലീസിൻറെ പുതിയ ഹെൽപ്പ്‍ലൈൻ നമ്പറുമായി സംയോജിപ്പുന്നതാണ്
നാലു വ്യത്യസ്തയിടങ്ങൾ, അപരിചിതർ, കൊച്ചിയിലെ ആ രാത്രിയിൽ അവർ അഞ്ചുപേർക്ക് സംഭവിച്ച ആകാംക്ഷനിറഞ്ഞ, സമാനതകളില്ലാത്ത അനുഭവങ്ങൾ - സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്ന കാവലാള്‍ എന്ന ഹ്രസ്വ ചിത്രത്തെ ഇത്തരത്തില്‍ ചുരുക്കി എഴുതാം. ഒരു രാത്രിയിൽ കൊച്ചിയിലെ റെയിൽവെ സ്റ്റേഷൻ, ഫ്ളാറ്റ്, റെസ്റ്റോറൻറ്, ഫോർഷോറോഡ് എന്നീ നാലു വ്യത്യസ്തയിടങ്ങളിൽ ഒരേ സമയം അപരിചിതരായ അഞ്ചുസ്ത്രീകൾക്ക് നേരിടേണ്ടിവന്ന ആകാംക്ഷനിറഞ്ഞ അനുഭവങ്ങളെ പൊലീസിൻറെ പുതിയ ഹെൽപ്പ്‍ലൈൻ നമ്പറുമായി സംയോജിപ്പുന്നതാണ് ചിത്രത്തിൻറെ പ്രമേയം. സോഷ്യൽമീഡിയകളിൽ മാത്രമായി നാലുദിവസത്തിനുള്ളിൽ അമ്പതിനായിരത്തോളം പേരാണ് കാവലാൾ കണ്ടത്.
യു.ഹരീഷും അനന്തലാലും ചേർന്നാണ് കാവലാൾ സംവിധാനം ചെയ്തിരിക്കുന്നത്. യു.ഹരീഷിൻറേതാണ് തിരക്കഥ. ആദ്യാവസാനം വരെ സസ്പൻസ് ത്രില്ലിൽ കഥ പറയുന്ന ചിത്രത്തിൽ ഗോപി സുന്ദർ മനോഹരമായ ടൈറ്റിൽ സോങ്ങും പശ്ചാത്തല സംഗീതവുമൊരുക്കിയിട്ടുണ്ട്. ശ്രുതിലക്ഷിയാണ് ഗായിക. കാമറ ചെയ്തിരിക്കുന്നത് പ്രശാന്ത് പ്രദീപാണ്. വിനയനാണ് കാവലാളിൻറെ എഡിറ്റർ. കാവ്യാമാധവൻ, ശ്വേതാമേനോൻ, അഞ്‍ജുഅരവിന്ദ്, സരയു, കൃഷ്ണപ്രഭ, സനഅൽത്താഫ്, വിജയ്ബാബു, സുധീർ, കൃഷ്ണ എന്നിവരോടൊപ്പം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എം.പി ദിനേഷ്, അസി.സിറ്റി പൊലീസ് കമ്മീഷണർ അരുൾ.ആർ.ബി.കൃഷ്ണ, സെൻട്രൽ സിഐ അനന്തലാൽ എന്നിവരും കാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്.