ഗ്രേറ്റ് ഫാദറും കാട്ര് വെളിയിടൈയും ഇന്‍റര്‍നെറ്റില്‍
തമിഴ് റോക്കേഴ്സാണ് വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്.
മണിരത്നത്തിന്‍റെ കാട്ര് വെളിയിടൈയുടെയും മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്‍റെയും വ്യാജ പതിപ്പുകള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് സിനിമകള്‍ പ്രചരിക്കുന്നത്.
ഇന്നലെയാണ് മണിരത്നത്തിന്‍റെ കാട്ര് വെളിയിടൈ തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തമിഴ് റോക്കേഴ്സിന്‍റെ വെബ്സൈറ്റില്‍ ചിത്രം പ്രചരിച്ചുതുടങ്ങി. ടൊറന്‍റ് സെര്‍ച്ച് എന്‍ജിനിലും ചിത്രം അപ്ലോഡ് ചെയ്തതായി കണ്ടെത്തി. തമിഴ് റോക്കേഴ്സാണ് ടൊറന്‍റിലും ചിത്രം അപ്ലോഡ് ചെയ്തത്. ഗ്രേറ്റ് ഫാദറിന്‍റെയും വ്യാജപതിപ്പ് ഇന്നലെ മുതലാണ് തമിഴ്റോക്കേഴ്സിന്‍റെ വെബ്സൈറ്റില്‍ പ്രചരിച്ചു തുടങ്ങിയത്. തിയേറ്ററിലെത്തും മുന്പെ ഗ്രേറ്റ് ഫാദറിന്‍റെ പ്രധാനം രംഗങ്ങള്‍ വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിച്ചിരുന്നു. മലയാളം, തമിഴ് തുടങ്ങി പുതിയ ചിത്രങ്ങളുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്ന സംഘമാണ് തമിഴ്റോക്കേഴ്സ്. തമിഴ് റോക്കേഴ്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കാട്ര് വെളിയിടൈയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.