ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഫസ്റ്റ് ലുക്ക് പുറത്ത്  

Update: 2018-05-26 07:15 GMT
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഫസ്റ്റ് ലുക്ക് പുറത്ത്  

ചിത്രം ഒാണത്തിന് പ്രദര്‍ശനത്തിനെത്തും

നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സാലിം സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നിവിന്‍പോളി ഫേസ്ബുക്കിലൂടെയാണ് ലുക്ക് പുറത്തുവിട്ടത്. ലാല്‍, ദിലീഷ് പോത്തന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അഹാന കൃഷ്ണ, മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ്ഫാസിലിന്റെ ചാച്ചനായി അഭിനയിച്ച കെ.എല്‍ ആന്റണി തുടങ്ങിയവരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ്, നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രേമത്തിലെ മറ്റു താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫാമിലി- കോമഡി എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍പെടുന്ന ഇൌ ചിത്രം ഒാണത്തിന് പ്രദര്‍ശനത്തിനെത്തും.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News