പറവയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Update: 2018-05-26 19:42 GMT
പറവയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രം അന്‍വര്‍ റഷീദാണ് നിര്‍മിച്ചത്

സൗബിന്‍ ഷാഹിര്‍ ചിത്രം പറവയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നാല് ദിവസം കൊണ്ട് 6 കോടിയോളം രൂപയാണ് ചിത്രം നേടിയത്. റിലീസ് ദിവസം തൊട്ട് തന്നെ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിക്കാന്‍ തുടങ്ങിയിരിക്കുകയാണ് പറവ. 2.64 കോടി നേടിയാണ് പറവ ആദ്യ ദിവസം തന്നെ പറന്നു തുടങ്ങിയത്. വെള്ളിയാഴ്ച പോക്കിരി സൈമണ്‍ അടക്കം 5 ചിത്രങ്ങള്‍ കൂടി എത്തിയിട്ടും 1.92 കോടി പറവ കളക്ഷന്‍ നേടി. രണ്ട് ദിവസം കൊണ്ട് മാത്രം കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം നേടിയത് 4.56 കോടി രൂപ.

Advertising
Advertising

ശനി, ഞായര്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പറവയുടെ മൊത്തം കളക്ഷന്‍ 6.5 കോടിയായി. കൊച്ചിയിലെ മള്‍ട്ടിപ്ലക്സുകളില്‍ നിന്നുമാത്രം നാല് ദിവസം കൊണ്ട് ലഭിച്ചത് 27.94 ലക്ഷം. തിരക്ക് കാരണം പലയിടത്തും ഷോകളുടെ എണ്ണം കൂട്ടി. മികച്ച പ്രതികരണം സ്വന്തമാക്കിയതും അവധി ദിവസങ്ങള്‍ വരുന്നതും പറവക്ക് കൂടുതല്‍ ഗുണം ചെയ്യും. ഈ ആഴ്ച തന്നെ 8 കോടിയിലധികം രൂപ സിനിമ സ്വന്തമാക്കാമെന്നുറപ്പായി. എന്നാല്‍ ഈ ആഴ്ച വരുന്ന നാല് മലായാള ചിത്രങ്ങള്‍ പറവക്ക് വെല്ലുവിളി ഉയര്‍ത്താനും സാധ്യതയുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രം അന്‍വര്‍ റഷീദാണ് നിര്‍മിച്ചത്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News