മെലിയാനായി തടിക്കുന്ന പൃഥ്വിരാജ്; കാരണമിതാണ്...

Update: 2018-05-26 19:36 GMT
Editor : Alwyn K Jose
മെലിയാനായി തടിക്കുന്ന പൃഥ്വിരാജ്; കാരണമിതാണ്...

ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

ആട് ജീവിതത്തിനായി പൃഥ്വിരാജ് ശരീരഭാരം വര്‍ധിപ്പിക്കുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിന് വേണ്ടിയാണ് ശരീരഭാരം കൂട്ടുന്നത്. ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യാനൊരുങ്ങുന്ന ആട് ജീവിതം അടുത്ത വർഷം ഫെബ്രുവരി മാസത്തിൽ ചിത്രീകരണം ആരംഭിക്കുകയാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ഇതേ പേരിൽ ബെന്യാമിൻ എഴുതിയ നോവലിനെ ആധാരമാക്കിയാണ് ഒരുക്കുന്നത്. നജീബ് എന്ന പ്രധാന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുക. ഈ ചിത്രത്തിൽ ശരീര ഭാരം കുറച്ചു വളരെയധികം മെലിഞ്ഞു ചെയ്യേണ്ട രംഗങ്ങൾ ഉണ്ടെങ്കിലും സംവിധായകൻ ബ്ലെസ്സിയുടെ നിർദേശ പ്രകാരം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് വേണ്ടി പൃഥ്വിരാജ് ഇപ്പോൾ ശരീര ഭാരം വർധിപ്പിക്കുകയാണ്.

Advertising
Advertising

ആട് ജീവിതത്തിന്റെ ആദ്യ ഷെഡ്യൂൾ പൂര്‍ത്തിയക്കിയ ശേഷം പൃഥ്വിരാജ് ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫെറിലേക്കു കടക്കും. ലൂസിഫർ പൂർത്തിയാക്കിയതിനു ശേഷം പൃഥ്വിരാജ് വീണ്ടും ആട് ജീവിതത്തിന്റെ ചിത്രീകരണ സംഘത്തിനൊപ്പം ചേരും. ആ ഘട്ടത്തിൽ ആകും പൃഥ്വി ശരീര ഭാരം കുറക്കുക. സാങ്കേതികമായി ചിത്രം ലോക സിനിമയുടെ നിലവാരത്തിലേക്കുയർത്താൻ ലോക പ്രശസ്തരായ ഒട്ടനേകം ടെക്നിഷ്യൻസ് ഈ ചിത്രത്തിന്റെ ഭാഗമാകും എന്നും സൂചനകൾ ലഭിക്കുന്നുണ്ട്. ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഓസ്‍കർ അവാർഡ് ജേതാവായ സംഗീത സംവിധായകൻ എആർ റഹ്മാൻ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News