കേരള മുഖ്യമന്ത്രിയാവാന്‍ മമ്മൂട്ടി, തിരക്കഥ ബോബി സഞ്ജയ് ടീം

Update: 2018-05-26 23:06 GMT
കേരള മുഖ്യമന്ത്രിയാവാന്‍ മമ്മൂട്ടി, തിരക്കഥ ബോബി സഞ്ജയ് ടീം

പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിനായി തിരക്കഥയെഴുതുന്നത് ബോബി സഞ്ജയ് ടീമാണ്

മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യനാകുന്നത് . പേരിടാത്ത ചിത്രത്തിനായി തിരക്കഥയെഴുതുന്നത് ബോബി സഞ്ജയ് ടീമാണ്.

ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയകുന്നത് . ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മമ്മൂട്ടി മന്ത്രിയായി അഭിനയിച്ചിരുന്നു. പിന്നീടൊരു സിനിമയിലും മന്ത്രി പോലും ആകാതിരുന്ന മമ്മൂട്ടി ഇനി മുഖ്യമന്ത്രിയകുകയാണ്. മുന്‍പ് തമിഴ് ചിത്രത്തിനായി മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ചിരുന്നു. മമ്മൂട്ടി മുഖ്യമന്ത്രിയാകാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ താന്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കുമായിരുന്നുവെന്നാണ് സംവിധായകനായ സന്തോഷ് വിശ്വനാഥന്‍ പറയുന്നത്.

ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിനായി തിരക്കഥയെഴുതുന്നത് ബോബി സഞ്ജയ് ടീമാണ് . മമ്മൂട്ടിയെ കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രനീവസന്‍ എന്നിവരും ഈ ചിത്രത്തിലഭിനയിക്കും. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News