ജയരാജിന്റെ ബിഗ് ബജറ്റ് ചിത്രം വീരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Update: 2018-05-27 09:15 GMT
Editor : Subin
ജയരാജിന്റെ ബിഗ് ബജറ്റ് ചിത്രം വീരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ബോളിവുഡ് താരം കുനാല്‍ കപൂര്‍, ഡിവിന ഠാക്കൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Finally here is the official teaser of #VEERAM #CHANDRAKALA_ARTS #VEERAM_2016_MALAYALAM_ENGLISH_HINDI

Chandrakala Arts 貼上了 2016年10月21日
Advertising
Advertising

ജയരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വീരത്തിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ബോളിവുഡ് താരം കുനാല്‍ കപൂര്‍, ഡിവിന ഠാക്കൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ.

ജയരാജിന്റെ നവരസ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വീരം. ഷേക്‌സ്പിയറിന്റെ മാക്ബത്തിനെയും വടക്കന്‍ പാട്ടിലെ കേന്ദ്ര കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തന്റെ സ്വപ്ന ചിത്രമാണ് വീരമെന്ന് സംവിധായകന്‍ ജയരാജ്. രംഗ് ദേ ബസന്തി, ആജാ നാച്ച്‌ലെ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ കപൂര്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും ചിത്രം നിര്‍മിച്ചിട്ടുണ്ട്. എല്‍ജെ ഫിലിംസാണ് കേരളത്തില്‍ ചിത്രം തീയറ്ററുകളിലെത്തിക്കുക. ഹോളിവുഡില്‍ നിന്നുള്ള പ്രമുഖര്‍ അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. സംവിധായകരായ റോഷന്‍ ആന്‍ഡ്രൂസ്, സിദ്ധാര്‍ഥ് ഭരതന്‍, ജിത്തു ജോസഫ് തുടങ്ങി നിരവധി പ്രമുഖര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News