തര്‍ക്കം തുടരുന്നു: ക്രിസ്മസിന് മലയാള സിനിമകള്‍ തിയറ്ററിലെത്തില്ല
'ജോമോന്റെ സുവിശേഷങ്ങള്‍', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'ഫുക്രി', 'ഇസ്ര' എന്നീ ചിത്രങ്ങളുടെ റിലീസാണ് മുടങ്ങിയത്. തി
ഇന്ന് റിലീസ് ചെയ്യാനിരുന്ന മലയാള സിനിമകള്‍ തിയേറ്ററുകളിലെത്തില്ല. തിയേറ്ററുടമകളും നിര്‍മ്മാതക്കളും വിതരണക്കാരും തമ്മിലെ തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമകളുടെ റിലീസ് പ്രതിസന്ധിയിലായത്. അതേസമയം നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു
'ജോമോന്റെ സുവിശേഷങ്ങള്‍', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'ഫുക്രി', 'ഇസ്ര' എന്നീ ചിത്രങ്ങളുടെ റിലീസാണ് മുടങ്ങിയത്. തിയേറ്റര്‍ വിഹിതത്തിന്‍റെ 50 ശതമാനം ലഭിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടതോടെയാണ് ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന് സിനിമ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പുലിമുരുകന്‍, ഒരേ മുഖം എന്നീ സിനിമകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ പറഞ്ഞെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി.