കളക്ഷനില്‍ റെക്കോര്‍ഡിടാനൊരുങ്ങി മെര്‍സല്‍ 

Update: 2018-05-27 04:01 GMT
കളക്ഷനില്‍ റെക്കോര്‍ഡിടാനൊരുങ്ങി മെര്‍സല്‍ 

യുഎസിലും മെര്‍സല്‍ വന്‍ നേട്ടം കൊയ്യുന്നു.

വിവാദം ഒരു ഭാഗത്ത് അരങ്ങുതകര്‍ക്കുമ്പോള്‍ വിജയ് ചിത്രം മെര്‍സല്‍ ബോക്‌സോഫീസില്‍ കുതിപ്പ് തുടരുന്നു. ഇതുവരെയുള്ള വിജയ് ചിത്രങ്ങളെക്കാള്‍ കൂടുതല്‍ കളക്ഷനിലേക്കാണ് മെര്‍സല്‍ നീങ്ങുന്നത്. രണ്ടാം വാരത്തില്‍ തന്നെ മെര്‍സല്‍ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിജയ് ചിത്രത്തിന് അതൊരു റെക്കോര്‍ഡാവും. ദീപാവലി റിലീസായ ചിത്രം ഒരാഴ്ചക്കുള്ളില്‍ തന്നെ 100 കോടിയോളം നേടി.ഇതില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം വാരിയത് 75 കോടി. ലോകമാകെയുള്ള കളക്ഷന്‍ 150 കോടി കടന്നു. ചെന്നൈയില്‍ നിന്ന് മാത്രം 6.90 കോടിയാണ്(അഞ്ചു ദിവസംകൊണ്ട്) മെര്‍സല്‍ നേടിയത്. ഇതും ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് കളക്ഷനാണ്.

Advertising
Advertising

ഇതുപോലെത്തന്നെ തമിഴ്‌നാട്ടിലെ മറ്റു ഭാഗങ്ങളിലും മെര്‍സല്‍ കുതിപ്പ് തുടരുകയാണ്. പൊതുവെ തിരക്ക് അനുഭവപ്പെടാത്ത തിങ്കളാഴ്ച പോലും മെര്‍സലിന് മികച്ച കളക്ഷന്‍ ലഭിച്ചു. പലയിടത്തും ഹൗസ്ഫുള്‍ ബോര്‍ഡ് തൂങ്ങി. അതേസമയം യുഎസിലും മെര്‍സല്‍ വന്‍ നേട്ടം കൊയ്യുന്നു. കമല്‍ഹാസന്റെ വിശ്വരൂപത്തെക്കാള്‍ കളക്ഷന്‍ മെര്‍സല്‍ നേടിയെന്ന് അവിടെനിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിലീസ് ചെയ്ത ഫ്രാന്‍സ്, ആസ്‌ട്രേലിയ, മലേഷ്യ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും മെര്‍സല്‍ നേട്ടം കൊയ്യുന്നുണ്ട്.

മോദി സര്‍ക്കാറിന്റെ തലതിരിഞ്ഞ പദ്ധതികളായ ജിഎസ്ടി, നോട്ട് നിരോധനം എന്നിവയെ ചിത്രത്തില്‍ വിമര്‍ശിച്ചതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. അവര്‍ വിജയ് ചിത്രത്തിനെതിരെ രംഗത്ത് എത്തുകയായിരുന്നു. വിവാദ ഭാഗങ്ങള്‍ നീക്കിയില്ലെങ്കില്‍ പ്രതിഷേധം നേരിടേണ്ടിവരുമെന്ന ഭീഷണിയും പിന്നാലെ വന്നു. ഫലത്തില്‍ വിവാദം മെര്‍സലിന് നേട്ടമായെന്നാണ് കണക്കുകള്‍ വിലയിരുത്തിയാല്‍ മനസ്സിലാവുക.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News