'സുഡാനി ഫ്രം നൈജീരിയ'; സൗബിന്‍ ഇനി നായകന്‍

Update: 2018-05-27 14:40 GMT
'സുഡാനി ഫ്രം നൈജീരിയ'; സൗബിന്‍ ഇനി നായകന്‍

ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്

സഹസംവിധായകനായും അഭിനേതാവായും സംവിധായകനായുമൊക്കെ തിളങ്ങിയ സൗബിന്‍ സാഹിര്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലാണ് സൗബിന്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റെക്‌സ് വിജയന്റേതാണ് സംഗീതം. ഫുട്‌ബോള്‍ പശ്ചാതലത്തിലാണ് ചിത്രത്തിന്റെ കഥപുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായാണ് ചിത്രീകരണം. സൗബിന്റെ കന്നിസംവിധാന സംരംഭമായ പറവ മികച്ച പ്രതികരണം തേടി പ്രദര്‍ശനം തുടരുകയാണ്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News