സൗബിന്‍ വിവാഹിതനാകുന്നു

Update: 2018-05-27 10:11 GMT
Editor : Alwyn K Jose
സൗബിന്‍ വിവാഹിതനാകുന്നു

ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കൊപ്പമാണ് സൗബിന്റെ വിവാഹ വാര്‍ത്തയും പുറത്തുവരുന്നത്.

നടനും സംവിധായകനുമായ സൗബിന്‍ വിവാഹിതനാകുന്നു. ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കൊപ്പമാണ് സൗബിന്റെ വിവാഹ വാര്‍ത്തയും പുറത്തുവരുന്നത്. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.

ദുബൈയിലാണ് ജാമിയ പഠിച്ചു വളര്‍ന്നത്. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ലളിതമായായിരുന്നു ചടങ്ങുകള്‍. മോതിരംമാറ്റത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വിവാഹ തിയതി തീരുമാനിച്ചിട്ടില്ലെന്ന് സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ പറഞ്ഞു. ഫാസിലിന്റെ കൈയെത്തും ദൂരത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തിയ സൗബിന്‍ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് തരംഗമാകുന്നത്. തുടര്‍ന്ന് കമ്മട്ടിപ്പാടം, പ്രേമം, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളിലൂടെ സൗബിന്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ദുര്‍ഖറിനെ പ്രധാന കഥാപാത്രമാക്കിയ പറവയിലൂടെ സംവിധാനത്തും സൗബിന്‍ അരങ്ങേറ്റം കുറച്ചുകഴിഞ്ഞു. നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സൗബിന്‍ നായകനായി ഉടന്‍ വെള്ളിത്തിരയില്‍ എത്താനിരിക്കെയാണ് ഇരട്ടമധുരമെന്നോണം വിവാഹവാര്‍ത്തകള്‍.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News