വൈറലായി 'മഹാനടിയുടെ പോസ്റ്റര്‍'

Update: 2018-05-27 13:11 GMT
Editor : Alwyn K Jose
വൈറലായി 'മഹാനടിയുടെ പോസ്റ്റര്‍'

ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന മഹാനടിയുടെ പോസ്റ്റര്‍ വൈറലാകുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന മഹാനടിയുടെ പോസ്റ്റര്‍ വൈറലാകുന്നു. ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററാണ് പുറത്തുവന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബയോപികില്‍ സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശന്‍റെ വേഷമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. കീര്‍ത്തി സുരേഷാണ് നായിക. അനുഷ്‌ക ഷെട്ടി, സാമന്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാഗ് അശ്വിനാണ് ചിത്രത്തിന്‍റെ സംവിധാനം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ വൈറലായെങ്കിലും ഇത് ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടതാണോ അതോ ആരാധകരുടെ കലാവിരുതാണോയെന്ന കാര്യം വ്യക്തമല്ല.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News