ജോയ് മാത്യുവിന് ആദരവുമായി പഴയ പ്രീഡിഗ്രി കൂട്ടുകാര്‍

Update: 2018-05-28 08:32 GMT
Editor : admin
ജോയ് മാത്യുവിന് ആദരവുമായി പഴയ പ്രീഡിഗ്രി കൂട്ടുകാര്‍

39 വര്‍ഷത്തിന് ശേഷം വീണ്ടുമൊരിക്കല്‍ അവര്‍ ഒത്തുകൂടി, തങ്ങളുടെ കളിക്കൂട്ടുകാരനെ ആദരിക്കാന്‍.

Full View

തങ്ങളുടെ അഭിമാനമായി ക്ലാസ് മേറ്റിനെ ആദരിക്കാന്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ 1977 പ്രീഡിഗ്രി ബാച്ചുകാര്‍ ഒത്തുകൂടി. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുളള പ്രത്യേകജൂറി പരാമര്‍ശം നേടിയ ജോയ് മാത്യുവിനെയാണ് പഴയ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആദരിച്ചത്. അടിയന്തിരാവസ്ഥക്ക് ശേഷം കോഴിക്കോട് ഗുരവായൂരപ്പന്‍കോളേജിലെ ആദ്യത്തെ പ്രീഡിഗ്രി ബാച്ചായിരുന്നു ജോയ് മാത്യുവിന്റേത്.

39 വര്‍ഷത്തിന് ശേഷം വീണ്ടുമൊരിക്കല്‍ അവര്‍ ഒത്തുകൂടി. തങ്ങളുടെ കളിക്കൂട്ടുകാരനെ ആദരിക്കാന്‍. അന്നത്തെ പ്രീഡിഗ്രി പയ്യന്‍ ഇപ്പോള്‍ നാടറയുന്ന താരമാണ്. ജോയ് മാത്യു എന്ന സുഹൃത്തിനെ കുറിച്ച് കൂട്ടുകാര്‍ക്ക് പറയാനേറെ ഉണ്ടായിരുന്നു. അധ്യാപകനായ ശോഭീന്ദ്രന്‍ മാഷിനും. അധ്യാപകനെന്നോ വിദ്യാര്‍ത്ഥിയെന്നോ ഭേദമില്ലാതെ സിലബസിന് പുറത്തുളള കാലമായിരുന്നു ജോയ്മാത്യു ഓര്‍ത്തെടുത്തത്.

ഇന്നത്തെ സന്തോഷം മരണം വരെയുണ്ടാകുമെന്ന് പറഞ്ഞാണ് ജോയ് മാത്യു പിരിഞ്ഞത്. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ഗ്രൂപ്പ് ഫോട്ടോയും

Tags:    

Writer - admin

contributor

Editor - admin

contributor

Similar News