തിരശീലയില്‍ ജീവിച്ച വിയോല ഡേവിസ്
പ്രതീക്ഷകള്‍ തെറ്റിക്കാതെ ഫെന്‍സസ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയ വിയോള ഡേവിസ് മികച്ച സഹനടിക്കുള്ള ഓസ്‍കര്‍ പുരസ്‍കാരം സ്വന്തമാക്കി
പ്രതീക്ഷകള്‍ തെറ്റിക്കാതെ ഫെന്‍സസ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയ വിയോള ഡേവിസ് മികച്ച സഹനടിക്കുള്ള ഓസ്‍കര്‍ പുരസ്‍കാരം സ്വന്തമാക്കി. മുമ്പ് രണ്ടു തവണ ഓസ്‍കര്‍ നേടിയിട്ടുള്ള ഒക്ടോവിയ സ്പെന്‍സര്‍, നിക്കോള്‍ കിഡ്മാന്‍ എന്നിവര്‍ അടക്കമുള്ള നാലു താരങ്ങളെ പിന്തള്ളിയായിരുന്നു വിയോല ഓസ്‍കര്‍ ശില്‍പം കയ്യിലേന്തിയത്.
മിഷേല്‍ വില്യംസ്, നവോമി ഹാരിസ്, ഒക്ടോവിയ സ്പെന്‍സര്‍, നിക്കോള്‍ കിഡ്മാന്‍ എന്നിവരായിരുന്നു വിയോലയുടെ എതിരാളികള്‍. കടുത്ത വംശീയത നിലനിന്നിരുന്ന 1950 കളിലെ ജീവിത സാഹചര്യമാണ് ഫെന്‍സസ് എന്ന ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. അമേരിക്കയിലെ മധ്യവര്‍ഗ്ഗ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് മാഞ്ചസ്റ്റര്‍ ബൈ ദ സീ. ചിത്രത്തിലെ പ്രകടനത്തിനാമ് മിഷേല്‍ വില്യംസ് നാലാമത് തവണയും ഓസ്കര്‍ നോമിനേഷന്‍ നേടിയത്. മൂണ്‍ലൈറ്റ് എന്ന ചിത്രത്തില്‍ ലഹരിക്കടിമയായ അമ്മയുടെ വേഷമാണ് നവോമി ഹാരിസ് അവതരിപ്പിച്ചത്. നവോമി വിയോലക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേല്‍ കേന്ദ്രകഥാപത്രത്തെ അവതരിപ്പിച്ച ലയണില്‍ അമ്മവേഷം അവതരിപ്പിച്ചാണ് നിക്കോള്‍ കിഡ്മാന്‍ വീണ്ടും ഓസ്കാര്‍ നോമിനേഷന്‍ നേടിയത്. വളര്‍ത്തുപുത്രന്‍ യഥാര്‍ത്ഥ മാതാപിതാക്കളെ അന്വേഷിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സ്വന്തം ജീവിതത്തിലും കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുന്ന നിക്കോള്‍ തന്റ റോള്‍ മനോഹരമാക്കി. ഹിഡന്‍ ഫിഗേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഒക്ടോവിയ സ്പെന്‍സിറിന് വീണ്ടും ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചത്. 2012 ല്‍ ദ ഹെല്‍പ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്പെന്‍സര്‍ക്ക് മികച്ച സഹനടിക്കുള്ള ഓസ്കാര്‍ ലഭിച്ചിരുന്നു.