ദി സൂ കീപ്പേഴ്സ് വൈഫ് പ്രദര്‍ശനത്തിന് 

Update: 2018-05-28 13:48 GMT
ദി സൂ കീപ്പേഴ്സ് വൈഫ് പ്രദര്‍ശനത്തിന് 

ലോസ് ആഞ്ചലസില്‍ നടന്ന ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്

രണ്ടാംലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ദി സൂ കീപ്പേഴ്സ് വൈഫ് പ്രദര്‍ശനത്തിന്. ലോസ് ആഞ്ചലസില്‍ നടന്ന ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രീമിയര്‍ ഷോ കാണാനായെത്തി. നിക്കി കാരെയാണ് ചിത്രത്തിന്‍റെ സംവിധായിക. രണ്ടാംലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള സംഭവകഥയെ അടിസ്ഥാനമാക്കിയാണ് നിക്കി കാരെ ചിത്രം ഒരുക്കിയിരിക്കുന്നത്. പോളണ്ടിലെ വാര്‍സോ മൃഗശാലയുടെ നടത്തിപ്പുകാരായ ജാന്‍ - അന്‍റോണിന സബിന്‍സ്‍‍കി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്.

Advertising
Advertising

യുദ്ധകാലത്ത് ബോംബും, മിസൈലും പതിച്ച് അപകടത്തിലായ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ രക്ഷിക്കാന്‍ ഇരുവരും ചേര്‍ന്ന് നടത്തിയ ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥയുടെ സാരം.200 ജൂതന്മാരെയും ജാന്‍-അന്‍റോണിന സബിന്‍സ്‍‍കി ദമ്പതികള്‍ രക്ഷിച്ചിരുന്നു. ജെസീക കാസ്റ്റയിനും ജൊഹാന്‍ ഹെയ്‍‍ഡന്‍ ബെര്‍ഗുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ലോസ് ആഞ്ചലസില്‍ നടന്ന പ്രീമിയര്‍ ഷോക്ക് അണിയറ പ്രവര്‍ത്തകരും താരങ്ങളും എത്തിച്ചേര്‍ന്നു. ചിത്രീകരണ സമയത്തെ അനുഭവങ്ങളും അവര്‍ പങ്കുവെച്ചു. ഡയാന്‍ അക്കെര്‍മാന്‍ എഴുതിയ 'ദ് സൂ കീപ്പേഴ്‍‍സ് വൈഫ്' എന്ന പുസ്കത്തിന്റെ ചലച്ചിത്രാവിഷ്‍‍കാരമാണ് ചിത്രം.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News