വീരപ്പന്റെ ട്രെയിലര്‍ എത്തി; ഇത് രാം ഗോപാല്‍ വര്‍മയുടെ തിരിച്ചുവരവ് ?

Update: 2018-05-28 11:43 GMT
Editor : admin
വീരപ്പന്റെ ട്രെയിലര്‍ എത്തി; ഇത് രാം ഗോപാല്‍ വര്‍മയുടെ തിരിച്ചുവരവ് ?
Advertising

രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന 'വീരപ്പന്‍' മെയ് 27 ന് പ്രദര്‍ശനത്തിനെത്തും.

Full View

രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന 'വീരപ്പന്‍' മെയ് 27 ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സന്ദീപ് ഭരദ്വാജാണ് വീരപ്പനായി വേഷമിടുന്നത്. ആനകളെയും മനുഷ്യരെയും ഒരുപോലെ കൊന്നൊടുക്കുന്ന കൊടുംക്രൂരനായ വീരപ്പനെയാണ് ഈ ചിത്രത്തില്‍ കാണാനാവുക. യഥാര്‍ത്ഥ വീരപ്പനോട് അസാധാരണമായ രൂപ സാദൃശ്യമുള്ള വീരപ്പനെയാണ് സന്ദീപ് ഭരദ്വാജിലൂടെ രാം ഗോപാല്‍ വര്‍മ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളില്‍ വീരപ്പന്‍ പ്രദര്‍ശനത്തിനെത്തും. ദൌത്യസംഘത്തിന്റെ വീരപ്പന്‍ വേട്ട തന്നെയാണ് ചിത്രത്തിന്റെ മര്‍മ്മം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News