റാണാ ദഗുപതി മാര്‍ത്താണ്ഡവര്‍മയാകും
റാണാദഗുപതി പദ്മനാഭസ്വാമിക്ഷേത്രത്തിലെത്തി. രാജകുടുംബത്തെയും റാണാ ദഗുപതി കണ്ടു.
ബാഹുബലിയിലെ ഭല്ലാലദേവന്‍ റാണാദഗുപതി പദ്മനാഭസ്വാമിക്ഷേത്രത്തിലെത്തി. മാര്‍ത്താണ്ഡ വര്‍മ ചിത്രത്തിന് മുന്നോടിയായാണ് സന്ദര്‍ശനം. രാജകുടുംബത്തെയും റാണാ ദഗുപതി കണ്ടു.
മഹിഷ്മതി സാമ്രാജ്യത്തിലെ യുവ രാജാവ്... ഭല്ലാല ദേവനായ റാണാ ദഗുപതി... ഇനി തിരുവിതാംകൂര്‍ രാജ്യത്തെ മാര്‍ത്താണ്ഡവര്‍മയാകും. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തി വഴിപാടുകളര്‍പ്പിച്ചു. കെ മധുവാണ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന ചിത്രം ഒരുക്കുന്നത്.
പിന്നീട് കവടിയാറിലെ കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളുടെ അനുഗ്രഹവും വാങ്ങി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം റാണാ ദഗുപതി മടങ്ങും. ഉടന്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.