പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി സല്‍മാന്‍ ഖാന്‍

Update: 2018-05-29 15:03 GMT
Editor : Trainee
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി സല്‍മാന്‍ ഖാന്‍

തന്‍റെ പേരില്‍ ഒരു ആപ്പ് ഇറക്കിയാണ് സല്‍മാന്‍ ഖാന്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി സല്‍മാന്‍ ഖാന്‍ . തന്‍റെ പേരില്‍ ഒരു ആപ്പ് ഇറക്കിയാണ് സല്‍മാന്‍ ഖാന്‍ തന്‍റെ 51ആമത്തെ പിറന്നാള്‍ ആഘോഷിക്കുന്നത്. സ്വയം ട്വീറ്റ് ചെയ്താണ് ഈ വിവരം ആരാധകരെ അറിയിച്ചതും.

“ഡിസംബര്‍ 27, എന്‍റെ ആപ്പിന്‍റെയും പിറന്നാള്‍ , ഇത് നിങ്ങള്‍ക്ക് വേണ്ടി” എന്ന് ഹിന്ദിയില്‍ എഴുതി തന്‍റെ ഫോട്ടോയുടെ കൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തമായി ആപ്പ് ഇറക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സല്‍മാന്‍ ഖാന്‍.

ആപ്പിലൂടെ തന്‍റെ ആരാധകന്മാരുമായി വ്യക്തിപരമായി കൂടുതല്‍ ഇടപെടാന്‍ സാധിക്കുമെന്നാണ് താരം പറയുന്നത്. കബീര്‍ ഖാന്‍റെ 'റ്റ്യൂബ് ലൈറ്റ്' എന്ന പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍. മണാലി, ലഡാക്ക് എന്നീ സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഈദിനാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

സോനം കപൂറും സണ്ണി ലിയോണുമാണ് സ്വന്തമായി ആപ്പ് ഇറക്കിയ മറ്റ് താരങ്ങള്‍.

Writer - Trainee

contributor

Editor - Trainee

contributor

Similar News