ദംഗല്‍ നാളെ പാര്‍ലമെന്‍റില്‍ പ്രദര്‍ശിപ്പിക്കും
ഹരിയാനയുടെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ഗുസ്തിപ്രേമത്തിന്‍റെ കഥ പശ്ചാത്തലമാക്കുന്ന അമീര്‍ ഖാന്‍ ചിത്രം ദംഗള്‍ നാളെ പാര്‍ലമെന്‍റില്‍ പ്രദര്‍ശിപ്പിക്കും
ഹരിയാനയുടെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ഗുസ്തിപ്രേമത്തിന്‍റെ കഥ പശ്ചാത്തലമാക്കുന്ന അമീര്‍ ഖാന്‍ ചിത്രം ദംഗള്‍ നാളെ പാര്‍ലമെന്‍റില്‍ പ്രദര്‍ശിപ്പിക്കും.
സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗുസ്തി താരങ്ങളായ ഫോഗട്ട് സഹോദരിമാരുടെയും ഇവരുടെ പരിശീലകൻ മഹാവീർ ഫോഗട്ടിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ മുൻകൈയെടുത്താണ് ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർക്കു വേണ്ടി സിനിമ പ്രദർശിപ്പിക്കുന്നത്. പാർലമെന്‍റ് സെഷൻ അവസാനിച്ച ശേഷം വൈകിട്ട് 6.30ന് സമുച്ചയത്തിനുള്ളിലെ ബാലയോഗി ഓഡിറ്റോറിയത്തിലാണ് പ്രദർശനം. നിതീഷ് തിവാരി സംവിധാനം ചെയ്ത ദംഗൽ മികച്ച പ്രദർശന വിജയം സ്വന്തമാക്കിയിരുന്നു.