ഗ്രേറ്റ് ഫാദര്‍ ഇന്ന് തിയേറ്ററുകളില്‍

Update: 2018-05-29 08:25 GMT
Editor : Muhsina
ഗ്രേറ്റ് ഫാദര്‍ ഇന്ന് തിയേറ്ററുകളില്‍

മമ്മൂട്ടി നായകനാകുന്ന ചിത്രം ഗ്രേറ്റ് ഫാദര്‍ ഇന്ന് തിയേറ്ററുകളിലെത്തും. നവഗതനായ ഹനീഫ് അദേനിയാണ് സംവിധാനം.

മമ്മൂട്ടി നായകനാകുന്ന ചിത്രം ഗ്രേറ്റ് ഫാദര്‍ ഇന്ന് തിയേറ്ററുകളിലെത്തും. നവഗതനായ ഹനീഫ് അദേനിയാണ് സംവിധാനം. ചിത്രം തിയേറ്ററിലെത്തും മുന്‍പ് മ്മൂട്ടിയുടെ കിടിലന്‍ എന്‍ട്രി കാണിക്കുന്ന പ്രീ റിലീസ് ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബിഗ് ബിയ്ക്ക് ശേഷമുള്ള മമ്മൂട്ടി യുടെ സ്റ്റൈലിഷ് ആക്ഷന്‍ എന്റര്‍ടെയ്നറാണ് ഗ്രേറ്റ് ഫാദര്‍. ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഡേവിഡിന്റെ ഭാര്യ മിഷേലായി എത്തുന്നത് സ്നേഹയാണ്. പ്രമാണിക്ക് ശേഷം മമ്മൂട്ടിയും സ്നേഹയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ മകളായ ബേബി അനിഘയുമെത്തുന്നു.ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഗ്രേറ്റ് ഫാദര്‍. ഫുട്ബോള്‍ താരം ഐഎം വിജയനും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നു.

മാളവിക മോഹന്‍ ,മിയ, മണഇകണ്ഠന്‍ ആചാരി, മിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജിനടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും ടീസറുമെല്ലാം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News