ആരാധകര്‍ക്ക് താക്കീതുമായി സ്റ്റൈല്‍മന്നന്‍

Update: 2018-05-29 08:33 GMT
Editor : Muhsina
ആരാധകര്‍ക്ക് താക്കീതുമായി സ്റ്റൈല്‍മന്നന്‍

സ്റ്റൈല്‍മന്നനുമായി കൂടിക്കാഴ്ച നടത്തുക എന്ന ആരാധകരുടെ ഏറെ നാളായുള്ള അഭിലാഷം സാക്ഷാത്ക്കരിച്ച് നല്‍കിയതിന് പിന്നാലെയാണ് രജനിയുടെ ശാസനകുറിപ്പും എത്തിയത്.

അച്ചടക്ക ലംഘനം നടത്തുന്ന ആരാധകരെ ഫാന്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കുമെന്ന് രജനീകാന്തിന്‍റെ മുന്നറിയിപ്പ്. ഫാന്‍സ് അസോസിയേഷന് അതിന്‍റേതായ നിയമം ഉണ്ടെന്നും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ അതില്‍ സ്ഥാനമുണ്ടാകൂ എന്നും രജനി ഫാന്‍സിനായി പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി.

സ്റ്റൈല്‍മന്നനുമായി കൂടിക്കാഴ്ച നടത്തുക എന്ന ആരാധകരുടെ ഏറെ നാളായുള്ള അഭിലാഷം സാക്ഷാത്ക്കരിച്ച് നല്‍കിയതിന് പിന്നാലെയാണ് രജനിയുടെ ശാസനകുറിപ്പും എത്തിയത്. രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ഫാന്‍സ് അസോസിയേഷനിലെ ചിലര്‍ പ്രചരിപ്പിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.. അച്ചടക്കലംഘനം നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ രജനീകാന്ത് ഫാന്‍സ് അസോസിഷേന്‍ കോര്‍ഡിനേറ്ററായ വി എം സുധാകറിനെ താരം ചുമതലപ്പെടുത്തി.. ആരാധകരുമായുള്ള കൂടിക്കാഴ്ചക്കിടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച ചില സൂചനകള്‍ രജനീകാന്ത് നല്‍കിയിരുന്നു.. രജനിയുടെ രാഷ്ട്രീയപ്രവേശം വലിയ വാര്‍ത്തയാവുകയും ചെയ്തു.. ഇതോടെ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ രജനിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി.. പ്രധാനമന്ത്രിയുമായി രജനീകാന്ത് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ സ്റ്റൈല്‍ മന്നന്‍ ഇതുവരെ തയ്യാറായിട്ടില്ല.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News