പ്രിയപ്പെട്ട ബീഫിന് ആദരാഞ്ജലികള്‍; വൈറലായി ഗോദ ടീമിന്റെ വീഡിയോ

Update: 2018-05-29 03:43 GMT
Editor : Muhsina
പ്രിയപ്പെട്ട ബീഫിന് ആദരാഞ്ജലികള്‍; വൈറലായി ഗോദ ടീമിന്റെ വീഡിയോ

കന്നുകാലി ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്രം നിരോധിച്ച സാഹചര്യത്തില്‍, ബീഫിന് ആദരാഞ്ജലികളുമായി ഗോദ ടീമിന്റെ വീഡിയോ വൈറല്‍.

കന്നുകാലി ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്രം നിരോധിച്ച സാഹചര്യത്തില്‍, ബീഫിന് ആദരാഞ്ജലികളുമായി ഗോദ ടീമിന്റെ വീഡിയോ വൈറല്‍. ടോവിനോ, അജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോദയിലെ ബീഫുമായി ബന്ധപ്പെട്ട സീനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സീനില്‍ ഒരു അന്യസംസ്ഥാനക്കാരനോട് 'പൊറോട്ടയും ബീഫുമെന്ന മലയാളിയുടെ വികാരത്തെ' കുറിച്ചും ബീഫുണ്ടാക്കുന്ന വിധവും ടോവിനോ ആവേശത്തോടെ വിവരിക്കുന്നതു കാണാം. നടന്‍ അജു വര്‍ഗ്ഗീസ് തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'വി ലൌ ബീഫ്' എന്ന കുറിപ്പോടെയാണ് അജുവിന്റെ പോസ്റ്റ്. വീഡിയോ കാണാം..

Full View

Writer - Muhsina

contributor

Editor - Muhsina

contributor

Similar News