ദുല്‍ഖര്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് രണ്ടു ആഡംബര കാരവാനുകള്‍ പിടിച്ചെടുത്തു

Update: 2018-05-29 15:14 GMT
Editor : Alwyn K Jose
ദുല്‍ഖര്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് രണ്ടു ആഡംബര കാരവാനുകള്‍ പിടിച്ചെടുത്തു

തൃശൂരിലെ കൊരട്ടിയില്‍ നിന്നുമാണ് കാരവാനുകള്‍ പിടിച്ചെടുത്തത്.

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ കന്‍വാറിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നും അനധികൃതമായി ഉപയോഗിച്ചിരുന്ന രണ്ട് ആഡംബര കാരവാനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

തൃശൂരിലെ കൊരട്ടിയില്‍ നിന്നുമാണ് കാരവാനുകള്‍ പിടിച്ചെടുത്തത്. ദുല്‍ഖറും ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് വേണ്ടി വാടകക്ക് എടുത്ത കാരവാനുകള്‍ കേരളത്തില്‍ ഉപയോഗിക്കുന്നതിന് അനുമതി എടുത്തിരുന്നില്ലെന്നും നികുതി അടച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ‘കന്‍വാര്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് നികുതിയും പിഴയും അടച്ച ശേഷം കാരവാനുകള്‍ വിട്ടു നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News